SignIn
Kerala Kaumudi Online
Thursday, 30 April 2026 3.10 PM IST

മലയിൻകീഴ് പ്രദേശത്ത് പൈപ്പ് പൊട്ടൽ തുടർക്കഥ

Increase Font Size Decrease Font Size Print Page
malayinkil

മലയിൻകീഴ്: മലയിൻകീഴ് -ഊരൂട്ടമ്പലം റോഡിൽ മലയിൻകീഴ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിന് സമീപം കുടിവെള്ള പൈപ്പ് പൊട്ടി വെള്ളക്കെട്ട്. ശോചനീയാവസ്ഥയിലായിരുന്ന റോഡിൽ വെള്ളക്കെട്ടുമായപ്പോൾ കാൽനട പോലും സാദ്ധ്യമല്ലാ സ്ഥിതിയായതോടെ വ്യാപാരികളും യാത്രക്കാരും ബുദ്ധിമുട്ടുകയാണ്. ജലജീവൻ പദ്ധതിയുടെ ഭാഗമായി കുഴിച്ചിട്ട പൈപ്പാണ് പൊട്ടിയത്.പ്രദേശത്തെ കടകളിലും വെള്ളം കയറി. ഗതാഗതക്കുരുക്കും രൂക്ഷമായിരുന്നു.

ജംഗ്ഷനിലെ പൈപ്പുകൾ പൊട്ടിയ വിവരം വാട്ടർ അതോറിട്ടിയെ ചൊവ്വാഴ്ച രാവിലെ അറിയിച്ചെങ്കിലും കരാറുകാരെത്തി പൈപ്പ് അടച്ചപ്പോഴേക്കും വൈകിട്ടായി. ഇതേ റോഡിൽ അണപ്പാട് പെട്രോൾ പമ്പിന് മുന്നിലും പൈപ്പ് പൊട്ടി വെള്ളം പാഴായിരുന്നു. വാട്ടർ അതോറിട്ടി അധികൃതരെത്തി
ചോർച്ച മാറ്റി പോകുന്നതിന് പിന്നാലെ വീണ്ടും പൈപ്പ് പൊട്ടുന്നതും പതിവാണ്. ചീനിവിള-പോങ്ങുംമൂട് റോഡിൽ പൈപ്പ് പൊട്ടാത്ത സ്ഥലങ്ങൾ കുറവാണ്.ആനമൺ ഭാഗത്തും ക്രൈസ്റ്റ് നഗർ സ്കൂളിന് ഭാഗത്തും പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നുണ്ട്.പൈപ്പ് സ്ഥാപിക്കുന്നതിലെ അപാകതയാണ് പൈപ്പ് പൊട്ടാൻ
കാരണം. പൈപ്പ് സ്ഥാപിക്കുമ്പോഴും പൈപ്പ് കണക്റ്റ് ചെയ്യുമ്പോഴും വാട്ടർ
അതോറിട്ടി എൻജിനിയർ കൂടെയുണ്ടാകണമെങ്കിലും കരാറുകാരന്റെ ജീവനക്കാരൻ യാതൊരു ശ്രദ്ധയുമില്ലാതെ പൈപ്പുകൾ കൂട്ടിയോജിച്ച് മണ്ണിട്ട് മൂടുകയാണ് ചെയ്യാറുള്ളത്.

പൈപ്പ് പൊട്ടിയൊഴുകുന്ന വെള്ളം കടകളിലെത്തുന്നതോടെ പല കടകളും പൂട്ടിപ്പോയ സ്ഥിതിയുണ്ടായി. മലയിൻകീഴ് -ഊരൂട്ടമ്പലം റോഡിലും,താലൂക്ക് ആശുപത്രിക്ക് സമീപം ആളിയോട്ടുകോണം ചർച്ചിന് മുന്നിലും പൈപ്പ് പൊട്ടി വെള്ളം ടാറിന് മുകളിലൂടെ പായാൻ തുടങ്ങിയത് മാസങ്ങൾ കഴിഞ്ഞാണ് ശരിയാക്കിയത്.

കുടിവെള്ള ക്ഷാമവും

വേനൽ കാലമായതിനാൽ പ്രദേശത്ത് കുടിവെള്ള ക്ഷാമവും രൂക്ഷമാണ്. ചിറ്റിയൂർക്കോട്,തറട്ടവിള,

തച്ചോട്ടുകുന്ന്,വിളവൂർക്കൽ, മാറനല്ലൂർ,വിളപ്പിൽ,പഞ്ചായത്ത് പ്രദേശങ്ങളിലും കുടിവെള്ളക്ഷാമമുണ്ട്.
കിണറുകൾ വറ്റി വരണ്ടതോടെ പൈപ്പ് വെള്ളത്തെയാണ് ആളുകൾ പ്രധാനമായും ആശ്രയിക്കുന്നത്. എന്നാൽ പൈപ്പ് വെള്ളവും ലഭ്യമാകാത്ത സ്ഥതിയാണിപ്പോൾ. പൈപ്പിലൂടെ കുടിവെള്ളം കിട്ടാനില്ലെങ്കിലും പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത് വ്യാപകമാണ്.

നടപടി വൈകുന്നു

ഊരൂട്ടമ്പലം,പോങ്ങുംമൂട്,ചീനിവിള,അരുമാളൂർ,പ്ലാവിള,കണ്ടല,കരിംഗൽ,തൂങ്ങാംപാറ,മാവുവിള
എന്നീ മാറനല്ലൂർ പഞ്ചായത്തിലും മലയിൻകീഴ്,ശാന്തുമൂല,ആൽത്തറ,പാലോട്ടുവിള, കരിപ്പൂര്,

ച്ചോട്ടുകാവ് എന്നീ മലയിൻകീഴ് പഞ്ചായത്ത് പ്രദേശങ്ങളിലും മേപ്പൂക്കട എന്നിവിടങ്ങളിലേക്കും കാളിപ്പാറ നിന്നാണ് കുടിവെള്ളമെത്തുന്നത്. വിളവൂർക്കൽ പഞ്ചായത്തിലെ ചൂഴാറ്റുകോട്ട കുടിവെള്ള പദ്ധതി
പ്രദേശത്ത് പലവട്ടം ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് സമരം ചെയ്തെങ്കിലും ഇപ്പോഴും കുടിവെള്ള ക്ഷാമത്തിന് അറുതി വന്നിട്ടില്ല.

TAGS: LOCAL NEWS, THIRUVANANTHAPURAM, MALAYINKIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.