തിരുവനന്തപുരം: ഈഴവ മഹാജന സഭയുടെ സംസ്ഥാന നേതൃയോഗത്തിന്റെ നേതൃത്വത്തിൽ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് വിജയാശംസകൾ നേർന്നു. മന്ത്രിസഭയിൽ എല്ലാ വിഭാഗം ജനങ്ങൾക്കും അവരുടെ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്നും മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിനെ നിയമിക്കുമ്പോൾ എല്ലാ ജനവിഭാഗങ്ങളേയും ഉൾപ്പെടുത്തണമെന്നും പ്രമേയം പാസാക്കി. യോഗത്തിൽ ദേശീയ പ്രസിഡന്റ് സുവർണ കുമാർ,ജനറൽ സെക്രട്ടറി അരുൺ മയ്യനാട്,പ്രസിഡന്റ് ഘോഷ് എസ് ഈഴവർ,കെ.എസ്. ശിവരാജൻ,ആർ. ശ്രീധരൻ,ഡി. കൃഷ്ണമൂർത്തി,അജിതാ സദാനന്ദൻ,തങ്കമണി ബാബു,ഷാജിലാൽ കരുനാഗപ്പള്ളി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
