SignIn
Kerala Kaumudi Online
Monday, 06 July 2026 6.41 AM IST

ഓണത്തിന് വാഴയിലയും സ്റ്റാറ...

കല്ലറ: വാഴയിലയിലെ സദ്യയ്ക്ക് പകരം വയ്ക്കാൻ മലയാളികൾക്ക് മറ്റൊന്നില്ല, പ്രത്യേകിച്ച് ഓണത്തിന്. ഓണവിപണിയുടെ അവസാന ദിനങ്ങളിൽ വ്യാപര കേന്ദ്രങ്ങളിൽ വാഴയിലയും സ്ഥാനം പിടിക്കും. ഇപ്പോൾ സ്വന്തം പറമ്പിലെ വാഴയിലയിൽനിന്ന് ആദായം കണ്ടെത്തുകയാണ് വാഴക്കർഷകർ. വിവാഹ സീസൺ കൂടിയായതിനാൽ വാഴയിലയ്ക്ക് ഡിമാൻഡ് ഏറെയാണ്. നാളുകൾക്ക് മുന്നെയുള്ള കടുത്ത വേനലിൽ വാഴകൾ കരിഞ്ഞുപോയതിനാലും പിന്നീട് വന്ന ശക്തമായ മഴയിൽ കൃഷി നശിച്ചതിനാലും പൊതുവെ വാഴയിലയ്ക്ക് ക്ഷാമം ഉണ്ടാകും. അതിനാൽ റസിഡന്റ്സ് അസോസിയേഷനുകളും ക്ലബുകളും എല്ലാം കർഷകരോട് ഇപ്പോഴേ വാഴയില ബുക്ക് ചെയ്ത് കഴിഞ്ഞു.

നാടനൊപ്പം വരത്തനും

നാടൻ വാഴയിലയ്ക്ക് ക്ഷാമം ഉള്ളതിനാൽ തമിഴ്നാട്ടിലെ തൂത്തുക്കുടി, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും ജില്ലയിലേക്ക് വാഴയില എത്തുന്നത്. ചിങ്ങം മുന്നിൽക്കണ്ട് ഇലയ്‌ക്ക് വേണ്ടി മാത്രം വാഴക്കൃഷി ചെയ്യുന്ന കർഷകർ തമിഴ്‌നാട്ടിലുണ്ട്.

 ഒരു കെട്ടിൽ.. 100 എണ്ണം

 വില 500 രൂപ

 250 എണ്ണത്തിന് 1250 രൂപ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL