SignIn
Kerala Kaumudi Online
Monday, 06 July 2026 1.46 AM IST

ആരോഗ്യ കേരളത്തിന് അഭിമാനമായി ഫടക്കോപ്പ്...

w

തൃശ്ശൂർ: പ്രസിദ്ധീകരണത്തിന്റെ 115-ാം വാർഷിക ആഘോഷ വേളയിൽ കേരളകൗമുദി കൊച്ചി,​തൃശൂർ യൂണിറ്റുകൾ സംയുക്തമായി തൃശൂർ ഹയാത്ത് റീജൻസിയിൽ സംഘടിപ്പിച്ച ഹെൽത്ത് കോൺക്ലേവ് 'ഫടക്കോപ്പ്' ആരോഗ്യ കേരളത്തിന്റെ അടയാളപ്പെടുത്തൽ കൂടിയായി. മാറുന്ന കാലത്തെ ആരോഗ്യരംഗം നേരിടുന്ന വെല്ലുവിളികളും പുതുമകളും പുത്തൻ പ്രതീക്ഷകളും എല്ലാം കോൺക്ലേവിൽ ചർച്ചയായി.

അധികാരമേറ്റ് അധികനാൾ ആയില്ലെങ്കിലും ആരോഗ്യരംഗത്ത് സചേതനമായ ഇടപെടലുകളാണ് ഈ സർക്കാർ നടത്തുന്നതെന്ന് ഉദ്ഘാടകനായ ആരോഗ്യ മന്ത്രി കെ.മുരളീധരൻ പറഞ്ഞു. സംസ്ഥാനത്തിന്റെ ആരോഗ്യരംഗത്ത് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന സമൂലമായ മാറ്റങ്ങൾ ഉൾപ്പെടെ പ്രതിപാദിച്ചായിരുന്നു മന്ത്രി കോൺക്ലേവിൽ ഉടനീളം പങ്കെടുത്തത്. തിങ്ങിനിറഞ്ഞ സദസിനെ സാക്ഷിയാക്കി ചടങ്ങ് ഉദ്ഘാടനം ചെയ്ത മന്ത്രി കൗമുദി ടിവിയുടെയും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെയും ഡെപ്യൂട്ടി എഡിറ്ററായ ലിയോ രാധാകൃഷ്ണനുമായി നടത്തിയ സംവാദത്തിലാണ് കേരളത്തിന്റെ ആരോഗ്യരംഗത്ത് സമൂലമായ അഴിച്ചുപണികൾ നടത്തേണ്ടതുണ്ടെന്ന് വ്യക്തമാക്കിയത്.

സദസ്സിൽ നിന്ന് ആരോഗ്യരംഗത്തെ വിദഗ്ധർ ഉന്നയിച്ച ചോദ്യങ്ങൾക്ക് മന്ത്രി നൽകിയ മറുപടി കരഘോഷത്തോടെയാണ് സദസ്സ് ഏറ്റെടുത്തത്. ഇതിനുശേഷം നടന്ന പാനൽ ചർച്ച കോൺക്ലേവും സദസ് നിറകയ്യടികളുടെ ഏറ്റെടുത്തു. സർക്കാരിന് മുന്നിൽ വെക്കാനുള്ള നിർദ്ദേശങ്ങൾ ഉൾപ്പെടെ നൽകിയാണ് പാനലിസ്റ്റുകൾ ചർച്ച അവസാനിപ്പിച്ചത്. കോൺക്ലേവ് അവസാനിക്കുന്നതിനു മുന്നോടിയായി മറ്റു മാദ്ധ്യമങ്ങൾക്കുകൂടി മാതൃകയാകുന്ന തരത്തിലാണ് കേരളകൗമുദി ഈ പരിപാടി സംഘടിപ്പിച്ചതെന്ന് പൊതുഅഭിപ്രായവും പാനലിസ്റ്റുകൾ പങ്കുവെച്ചു. കോൺക്ലേവിനോട് അനുബന്ധിച്ച് വിവിധ ആരോഗ്യ പരിശോധനകളും സംഘടിപ്പിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL