
അമ്പലപ്പുഴ:പുന്നപ്ര സമഭാവന സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ ആദരവും അനുമോദന സമ്മേളനവും നടന്നു.മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും കവി ചന്ദ്രൻ പുറക്കാട്,കവയിത്രി സൈഗാ ദിലീപ് എന്നിവരെയും ആദരിച്ചു.ബ്ലോക്ക് പഞ്ചായത്തംഗം വിഷ്ണുപ്രസാദ് ഉദ്ഘാടനം ചെയ്തു.സമിതി പ്രസിഡന്റ് എം.എം.അഹമ്മദ് കബീർ അദ്ധ്യക്ഷത വഹിച്ചു.കെ.സി.സേവ്യർ കുട്ടി മുഖ്യ പ്രഭാഷണവും അവാർഡ് ദാനവും പി.ശശീന്ദ്രൻ ആദരവും നിർവഹിച്ചു.പഞ്ചായത്തംഗങ്ങളായ എം.ഷീജ, ആശാസാദിഖ്, സമിതി വൈസ് പ്രസിഡന്റ് ബിമൽ ജോഷി, സെക്രട്ടറി ജോസ് വണ്ടകത്തിൽ, എസ്.മുരളീധരൻ, ഹസൻ എം.പൈങ്ങാമഠം, ബിജിമോൾ.എസ്,ഷാജി ഗ്രാമ ദീപം എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |