തിരുവനന്തപുരം: വയലാർ രാമവർമ്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ കിഴക്കേകോട്ട,കോട്ടയ്ക്കകം രംഗവിലാസം കൊട്ടാരത്തിൽ ഇന്ന് മുതൽ 10വരെ വയലാർ നൃത്തോത്സവം നടക്കും.അഞ്ച് ദിവസങ്ങളിലായി നടക്കുന്ന നൃത്തോത്സവത്തിൽ 300 നർത്തകർ പങ്കെടുക്കുമെന്ന് സാംസ്‌കാരികവേദി സെക്രട്ടറി മണക്കാട് രാമചന്ദ്രൻ അറിയിച്ചു.
ഇന്ന് വൈകിട്ട് 5ന് തിരുവിതാംകൂർ രാജകുടുംബാംഗം ആദിത്യവർമ്മ ഉദ്ഘാടനം ചെയ്യും.സാംസ്‌കാരിക വേദി പ്രസിഡന്റ് ജി.രാജ്‌മോഹൻ അദ്ധ്യക്ഷത വഹിക്കും.തുടർന്ന് റിഗാറ്റ ഡാൻസ് അക്കാഡമിയും ബിന്ദു ലക്ഷ്മി പ്രദീപും സംഘവും അവതരിപ്പിക്കുന്ന സംഘനൃത്തം.ഗായത്രി,വിജയലക്ഷ്മി അവതരിപ്പിക്കുന്ന ഭരതനാട്യവും,ശിവശക്തി കലാക്ഷേത്രയുടെ കേരളനടനം എന്നിവ അരങ്ങേറും.
നാളെ വൈകിട്ട് 5.30ന് സാംസ്‌കാരിക സമ്മേളനം എം.വിജയകുമാർ ഉദ്ഘാടനം ചെയ്യും.തുടർന്ന് ലക്ഷ്മി അനിക,ഡോ.ആരതി സുധാകരൻ,ലക്ഷ്മിപ്രിയ തുടങ്ങിയവരുടെ ഭരതനാട്യവും ലക്ഷ്യ സെന്റർ ഫോർ പെർഫോർമിംഗ് ആർട്സ് സ്റ്റുഡിയോ ഷീബ വർഗ്ഗീസ് എന്നിവരുടെ സംഘനൃത്തവും നടക്കും.
8ന് വൈകിട്ട് 5.30ന് സാംസ്‌കാരിക സമ്മേളനം മന്ത്രി പി.സി.വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും. തുടർന്ന് കമലാ കൃഷ്ണകുമാർ,വിഷ്ണു പ്രസാദ് എന്നിവരുടെ ഭരതനാട്യം,അമൃതവർഷിണി നൃത്തവിദ്യാലയം,ലയ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പെർഫോർമിംഗ് ആർട്സ്,സംസ്‌കൃതി ക്ലസ്റ്റർ ഒഫ് എക്സലൻസ് എന്നിവരുടെ സംഘനൃത്തം.
9ന് വൈകിട്ട് 5.30ന് സാംസ്‌കാരിക സമ്മേളനം മന്ത്രി കെ.മുരളീധരൻ ഉദ്ഘാടനം ചെയ്യും.തുടർന്ന് ഗായത്രി.വി.എസിന്റെ മോഹിനിയാട്ടം,ആർഷ.എം.ചന്ദ്രൻ,ആകാശ് കൃഷ്ണ എന്നിവരുടെ കുച്ചുപ്പുടി.ജ്യോതിനിലയം ഡാൻസ് അക്കാഡമി,സനാതന ഡാൻസ് അക്കാഡമി,നടനജ്യോതി പെർഫോർമിംഗ് ആർട്സ് എന്നിവരുടെ സംഘനൃത്തം.10ന് വൈകിട്ട് 6ന് സമാപന സമ്മേളനം മന്ത്രി സി.പി.ജോൺ ഉദ്ഘാടനം ചെയ്യും.നൃത്തരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള വയലാർ നടനശ്രീ പുരസ്‌കാരം ഗോപിക വർമ്മയ്ക്കും വയലാർ - ബാലഭാസ്‌കർ യുവപ്രതിഭ പുരസ്‌കാരം വിഷ്ണു.എം.ഭുവനേശ്വരിക്കും നൽകും.തുടർന്ന് സീനാരാജയുടെ മോഹിനിയാട്ടം,കീർത്തനയുടെ ഭരതനാട്യം,അഹം സ്‌കൂൾ ഒഫ് ഡാൻസ്,മയൂര സ്‌കൂൾ ഒഫ് പെർഫോർമിംഗ് ആർട്സ് എന്നിവർ അവതരിപ്പിക്കുന്ന സംഘനൃത്തം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |