SignIn
Kerala Kaumudi Online
Sunday, 12 July 2026 10.52 AM IST

എം.ഡി.എം.എയുമായി പിടിയിൽ

aa

തിരുവനന്തപുരം: തമ്പാനൂരിൽ എക്സൈസ് നടത്തിയ പരിശോധനയിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ. 11.51ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്. ഗൗരീശപട്ടം സ്വദേശിയായ അർജുൻ.ആർ.മനോജ്‌ (26),വട്ടിയൂർകാവ് വേറ്റിക്കോണം സ്വദേശിയായ ആതിഷ്.എസ് (30) എന്നിവരാണ് പിടിയിലായത്.തിരുവനന്തപുരം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അരുൺ അശോകിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടാനായത്.

ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ സൂരജ്, പ്രീവൻ്റ്റീവ് ഓഫീസർ രഞ്ജിത്ത്, കൃഷ്ണകുമാർ, രാജേഷ്.പി.രാജൻ, വിശാഖ്.എം,സിവിൽ എക്സൈസ് ഓഫീസർമാരായ വിനോദ് ഷംനാദ്,ആരോമൽ രാജൻ,ശരൺ,വിജീഷ്,ശ്രീരാഗ്,ഗോകുൽ,അഭിജിത്,അക്ഷയ്,വനിത സിവിൽ എക്സൈസ് ഓഫീസർ ആര്യ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL