SignIn
Kerala Kaumudi Online
Tuesday, 21 July 2026 1.38 PM IST

വട്ടത്താമര പോസ്റ്റ് ഓഫീസിനും സ്വന്തമായി കെട്ടിടം വേണം

hi

കല്ലറ: വട്ടത്താമര പോസ്റ്റ് ഓഫിസ് കെട്ടിടം നാശത്തിന്റെ വക്കിൽ. കാലപ്പഴക്കത്താലും കൃത്യമായ അറ്റകുറ്റപ്പണികളുടെ കുറവുകൊണ്ടും കെട്ടിടത്തിന്റെ ഭിത്തികളും മേൽക്കൂരയുമെല്ലാം തകർന്ന് അതീവ ശോചനീയാവസ്ഥയിലായിരിക്കുകയാണ്. ജീവനക്കാരും ഉപഭോക്താക്കളും ഭയത്തോടെയാണ് കെട്ടിടത്തിലേക്ക് കയറുന്നത്.

കെട്ടിടത്തിന്റെ ശോചനീയാവസ്ഥ പോസ്റ്റൽ ഓഫിസിനെ ധരിപ്പിച്ചപ്പോൾ ഈ ഓഫീസ് പൂട്ടി കടയ്ക്കലിലേക് മാറുന്നതിന് വേണ്ട നടപടികളേ സാദ്ധ്യമുള്ളു എന്ന മറുപടിയാണ് ലഭ്യമായത്.

അൻപത് വർഷമായി ഇത്രയധികം കുടുംബങ്ങൾ ആശ്രയിക്കുന്ന ഈ പോസ്റ്റ് ഓഫീസിനെ ഇവിടെ തന്നെ നിലനിറുത്താൻ ഉത്തരവാദിത്വപ്പെട്ടവർ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം

രേഖകളിൽ ഭൂമിയെ കുറിച്ച് വിവരങ്ങളില്ല

അൻപത് വർഷം മുൻപ് രണ്ട് സ്വകാര്യ വ്യക്തികൾ സംഭാവനയായി നൽകിയ ഭൂമിയിൽ അന്ന് ജനകീയ കമ്മിറ്റി രൂപികരിച്ച് കെട്ടിടം നിർമ്മിച്ചു. എന്നാൽ യഥാസമയം പോക്കുവരവും മറ്റു ചെയ്യാത്തതിനാൽ പോസ്‌റ്റൽ ഡിപ്പാർട്ട്മെന്റ് രേഖകളിൽ ഈ ഭൂമിയെ കുറിച്ച് വിവരങ്ങളില്ല.

സമ്പ്രമം,വട്ടത്താമര, മുല്ലക്കര, തച്ചോണം വാർഡുകൾ പൂർണ്ണമായും കുമ്മിൾ,പുതുക്കോട് വാർഡുകളുടെ കുറച്ച് ഭാഗവും ചേർന്ന് 1500ന് മുകളിൽ കുടുംബങ്ങൾ ആശ്രയിക്കുന്നത് ഈ പോസ്റ്റ് ഓഫിസിനെയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL