SignIn
Kerala Kaumudi Online
Sunday, 26 July 2026 3.35 AM IST

16 കാരിക്ക് പീഡനം , 30കാരന് 20 വർഷം കഠിനതടവ് 

1

കാട്ടാക്കട: 16 വയസ്സുകാരി യെ പീഡിപ്പിച്ച 30 കാരന് 20 വർഷം കഠിന തടവും 70000 രൂപ പിഴയും ശിക്ഷ. പെരുമ്പഴുതൂർ കളത്ത് വിള പുത്തൻവീട്ടിൽ കണ്ണൻ എന്ന അരുണിനെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി വി വിനോദ് ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ഏഴുമാസം അധിക തടവ് അനുഭവിക്കേണ്ടിവരും.

2023 ഏപ്രിൽ 18നാണ് കേസിനാസ്പദമായ സംഭവം . കുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗിക അതിക്രമത്തിന് വിധേയ ആക്കുകയായിരുന്നു. ബഹളം കേട്ട് കുട്ടിയുടെ പിതാവ് വന്ന് കതകിൽ തട്ടിയതോടെ പ്രതി സ്ഥലത്ത് നിന്ന് ഇറങ്ങി ഓടി. പിന്നീട് പിതാവ് പരാതി നൽകുകയായിരുന്നു. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ഡി.ആർ പ്രമോദ് കോടതിയിൽ ഹാജരായി. 17 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകളും 7 തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു. അന്നത്തെ കാഞ്ഞിരംകുളം ഇൻസ്പെക്ടറായിരുന്ന അജി ചന്ദ്രനാണ് കുറ്റപത്രം സമർപ്പിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL