SignIn
Kerala Kaumudi Online
Sunday, 26 July 2026 3.35 AM IST

വീട് കയറി ആക്രമണം : മൂന്ന് പേർ അറസ്റ്റിൽ

arrest

മലയിൻകീഴ് : വിളപ്പിൽശാല കാവിൻപുറം മാടൻപാറ കല്ലുവിള വീട്ടിൽ കടന്ന്

അഖിൽ രാജ്(24),മാതാ-പിതാക്കളായ ബാബുരാജ്,ലതികകുമാരി എന്നിവരെ

ആക്രമിക്കുകയും ജാതി അധിക്ഷേപം നടത്തുകയും ചെയ്ത കേസിൽ പള്ളിമുക്ക് മേലെ തിനവിള പുത്തൻവീട്ടിൽ അരുൺ (33), കാരാംകോട്ടുകോണം കുരിശുമുട്ടം കളത്തുവിള പുത്തൻ വീട്ടിൽ കിരൺ (33), കുണ്ടമൺഭാഗം പേഴവിള വീട്ടിൽ അഖിൽ (30) എന്നിവരെ വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തു.ഇക്കഴിഞ്ഞ മേയ് 16ന് രാത്രിയിലാണ് സംഘം ചേർന്നെത്തി ആക്രമണം നടത്തിയത്. അഖിരാജും പ്രതികളും തമ്മിലുള്ള മുൻ വൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്നു പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

(ഫോട്ടോ അടിക്കുറിപ്പ്....അറസ്റ്റിലായ അരുൺ,കിരൺ,അഖിൽ എന്നിവർ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, MALAYINKIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL