SignIn
Kerala Kaumudi Online
Saturday, 08 August 2026 4.01 AM IST

കൈതപ്പൂവ് അന്യമാകുന്നു

ആറ്റിങ്ങൽ: സുഗന്ധം പരത്തുന്ന കൈതപ്പൂവ് ഇന്ന് അന്യമാകുന്നു.ഗ്രാമീണ ജീവിതത്തിലും കഥകളിലും ഗാനങ്ങളിലും ഒരു കാലത്ത് താഴമ്പുവിന് നല്ല സ്ഥാനമുണ്ടായിരുന്നു.നദിയുടെയും തോടുകളുടെയും തീരങ്ങളോട് ചേർന്ന് കണ്ടിരുന്ന കൈതയുടെ പൂവ് താഴമ്പൂ ഇന്ന് അപൂർവമായി മാറിക്കഴിഞ്ഞു.

12 വർഷത്തിലൊരിക്കലാണ് കൈത പൂക്കുന്നതെന്ന് പഴമക്കാർ പറയുന്നു.

ആൺ - പെൺ വിഭാഗങ്ങളിൽ കൈത ചെടികളുണ്ടെങ്കിലും പെൺവിഭാഗമാണ് പൂക്കുന്നത്.ആൺ കൈതകളുടെ ഇലകൾക്ക് വീതി കുറവാണ്. ഇന്ന് പലയിടങ്ങളിലും കൈതച്ചെടി കാണാമെങ്കിലും താഴമ്പൂ പൂക്കൾ വിരളമാണ്.ജല സ്രോതസുകളോട് ചേർന്ന് നിൽക്കുന്ന ഇവയ്ക്ക് കാറ്റിലും മഴയിലും മറിയാതെ നിൽക്കാനുള്ള കരുത്തുണ്ട്.

വാമനപുരം നദിയോരത്ത് നിറയെ കൈത ചെടികളുണ്ട്

മഞ്ഞ കലർന്ന ചന്ദന നിറത്തിൽ വാഴപ്പോളയുടെ വലിപ്പമുള്ള പൂക്കൾ വിടർന്ന് കഴിഞ്ഞാൽ പ്രദേശമാകെ സുഗന്ധം നിറയും

ഇതളുകൾ വാടിയാലും ദിവസങ്ങളോളം സുഗന്ധം നിലനിൽക്കും.

പണ്ടുകാലത്ത് സ്ത്രീകൾ മുടിയിൽ ചൂടാനും വസ്ത്രങ്ങൾ സൂക്ഷിക്കാനും ഉയോഗിച്ചിരുന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL