SignIn
Kerala Kaumudi Online
Thursday, 20 August 2026 3.15 AM IST

ഗ്രാമീണ മേഖലകളിൽ തെരുവ് നായ്ക്കൾ വിലസുന്നു

മലയിൻകീഴ്: ഗ്രാമപ്രദേശങ്ങളിൽ തെരുവ് നായ്ക്കളുടെ ശല്യം വർദ്ധിക്കുന്നു. തെരുവുനായ്ക്കളുടെ ആക്രമണത്തിന് നിരവധിപേർ ഇരയാകുന്നുണ്ട്. വീട്ടിലിരിക്കുന്നവരെയും ഇവ ആക്രമിക്കാറുണ്ട്. പേയാട് ജംഗ്ഷൻ,പള്ളിമുക്ക്,വിളപ്പിൽശാല,പടവൻകോട് എന്നീ വിളപ്പിൽ പഞ്ചായത്ത് പ്രദേശത്തും

മലയിൻകീഴ് പഞ്ചായത്തിലെ ക്ഷേത്ര ജംഗ്ഷനിലും പാലോട്ടുവിളയിലും വാഹനത്തിൽ നായ്ക്കളെ കൊണ്ടിറക്കിവിടുന്നുണ്ട്.

മലയിൻകീഴ് സഹകരണ ബാങ്ക് സ്ഥിതി ചെയ്യുന്നിടത്തും മലയിൻകീഴ് വില്ലേജ് ഓഫീസ് പരിസരത്തും തെരുവുനായ്ക്കൂട്ടം എപ്പോഴുമുണ്ടാകും. മലയിൻകീഴ് -കാട്ടാക്കട,ഊരൂട്ടമ്പലം,പാപ്പനംകോട്
എന്നീ റോഡിലും തെരുവ് നായ്ക്കൾ വ്യാപകമായിട്ടുണ്ട്. യാത്രക്കാരുടെ പിന്നാലെ ഓടിയെത്തി തെരുവുനായ്ക്കൾ ആക്രമിക്കാറുണ്ട്. ഇതുസംബന്ധിച്ച് പരാതികൾ നൽകിയെങ്കിലും നടപടികളുണ്ടാകുന്നില്ല.

വളർത്തുമൃഗങ്ങളെയും ആക്രമിക്കുന്നു

വിളവൂർക്കൽ,വിളപ്പിൽ, മാറനല്ലൂർ പഞ്ചായത്ത് പ്രദേശങ്ങളിലും സ്ഥാപനങ്ങൾക്ക് മുന്നിലും പൊതുമാർക്കറ്റുകളിലും തെരുവ് നായ്ക്കളുടെ കൂട്ടമുണ്ടാകും. വീടുകളിലെത്തി തെരുവ് നായ്ക്കൾ ആട്,പശു,കോഴി,വളർത്തുപൂച്ച എന്നിവയെ കടിച്ച് കൊല്ലാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. മലയിൻകീഴ് പുതിയ ആയുർവേദ ആശുപത്രിക്ക് മുന്നിലും പരിസര പ്രദേശത്തും തെരുവുനായ്ക്കളുടെ ശല്യമുണ്ട്.

ആനമൺ,ചീനിവിള,പോങ്ങുംമൂട്,മാറനല്ലൂർ,അണപ്പാട് തുടങ്ങിയ സ്ഥലങ്ങളിലെ റോഡ് സൈഡിലും കടകൾക്ക് മുന്നിലും താവളമടിച്ചിട്ടുള്ള നായ്ക്കൾ അപ്രതീക്ഷിതമായി ആക്രമിക്കുകയാണ് പതിവ്.

തെരുവ് നായ്ക്കൾ റോഡിലേക്ക് ചാടി ഇരുചക്ര വാഹനയാത്രക്കാർ അപകടത്തിലാകുന്നതും പതിവായിട്ടുണ്ട്.

പ്രതിസന്ധിയായി മാലിന്യനിക്ഷേപം

ശ്രീകൃഷ്ണപുരം-മഞ്ചാടി റോഡ്, കരുവിലാഞ്ചി-മൂങ്ങോട്,ചെറുകോട്-മിണ്ണംകോട്,മൂങ്ങോട്- അന്തിയൂർക്കോണം എന്നിവിടങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യമുണ്ട്. മാലിന്യ നിക്ഷേപം
വ്യാപകമാകുന്നതാണ് തെരുവ് നായ്ക്കൾ താവളമടിക്കാൻ കാരണം. കരിപ്പൂര്,പാലോട്ടുവിള,മലയിൻകീഴ് ഊറ്റുപാറ,മലയിൻകീഴ് ഗവ.ഗേൾസ് ഹയ‌ർ സെക്കൻഡറി സ്കൂൾ ഗേറ്റ് തുടങ്ങിയ സ്ഥലങ്ങളിലും തെരുവ്
നായ്ക്കളുടെ താവളമാണ്.

വിളപ്പിൽശാല ഗവ.ആശുപത്രി,പൊതുമാർക്കറ്റ്,ബസ് സ്റ്റാന്റ്, സ്കൂൾ ഗേറ്റ് എന്നിവിടങ്ങളിലും മണപ്പുറം,കുരുവിൻമുകൾ എന്നിവിടങ്ങളിലേക്ക് പോകുന്നിടത്തെല്ലാം നായ്ക്കളുടെ ശല്യമുണ്ട്.


മലയിൻകീഴ് ക്ഷേത്ര പരിസരം,പാപ്പനംകോട് റോഡ് എന്നീ സ്ഥലങ്ങൾ നായ്ക്കളുടെ
താവളമാണ്. പടവൻകോട്,പേയാട്,പള്ളിമുക്ക്,മാർക്കറ്റ് ജംഗ്ഷൻ,പേയാട്-വിളപ്പിൽശാല റോഡ് തുടങ്ങിയ സ്ഥലങ്ങളിലും നായ്ക്കളുടെ ശല്യമുണ്ട്.



വിളപ്പിൽ പഞ്ചായത്ത് പ്രദേശത്തെ തെരുവ് നായ്ക്കളുടെ ശല്യത്തിന് പരിഹാരമുണ്ടാക്കും. ജനങ്ങൾക്ക് നായ്ക്കളുടെ ഭയമില്ലാതെ യാത്ര ചെയ്യുന്നതിന് നടപടി സ്വീകരിക്കും.
സി.എസ്. അനിൽ,
വൈസ് പ്രസിഡന്റ്, വിളപ്പിൽ ഗ്രാമപഞ്ചായത്ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, MALAYINKIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL