SignIn
Kerala Kaumudi Online
Saturday, 25 April 2026 4.25 AM IST

ഇൗ ആൾപ്പൂരത്തിന് ആര് തിടമ്പേറ്റും..?

Increase Font Size Decrease Font Size Print Page
ele

തൃശൂർ: മുൻ മേയറെന്ന നിലയിലെ മികവിന് വോട്ടഭ്യർത്ഥിക്കുന്ന യു.ഡി.എഫ് സ്ഥാനാർ‌ത്ഥി. ലീഡറുടെ മകളെന്ന നിലയിലും​ മണ്ഡലത്തിലെ അനുഭവപരിചയത്തിലും വിശ്വാസമർപ്പിച്ച് ഇറങ്ങുന്ന എൻ.ഡി.എ സ്ഥാനാർത്ഥി. സാംസ്കാരിക മണ്ഡലത്തിലെ ഇടപെടലിലൂടെ പരിചിതനായ എൽ.ഡി.എഫ് സ്ഥാനാർത്ഥി. വടക്കുന്നാഥന് മുന്നിലെ പൂരത്തിന് തിടമ്പേറ്റുന്ന കൊമ്പന്മാരെ പോലെ,​ സ്ഥാനാർത്ഥികളെ പാടിപ്പുകഴ്‌ത്താൻ മൂന്ന് മുന്നണികളുടെയും അണികൾക്ക് ഓരോ കാരണങ്ങളുണ്ട്. മൂന്ന് മുന്നണികൾക്കും വിജയം അവകാശപ്പെടാവുന്ന നിലയിൽ നേരിയ ഭൂരിപക്ഷത്തിനായിരുന്നു കഴിഞ്ഞ തവണ എൽ.ഡി.എഫ് വിജയം. 946 വോട്ട്.

സിറ്റിംഗ് സീറ്റിൽ നിലവിലെ എം.എൽ.എയെ മാറ്റി കവി ആലങ്കോട് ലീലാകൃഷ്ണൻ എൽ.ഡി.എഫിനായി മത്സരിക്കുമ്പോൾ യു.ഡി.എഫ് മുൻ മേയർ രാജൻ പല്ലനെയാണ് കളത്തിൽ ഇറക്കിയിരിക്കുന്നത്. കഴിഞ്ഞതവണ യു.ഡി.എഫിനായി മത്സരിച്ച് പരാജയപ്പെട്ട പത്മജ വേണുഗോപാൽ പാളയംമാറി എൻ.ഡി.എയ്‌ക്കായി മത്സരിക്കുന്നു.
മുൻ മേയർ എന്ന നിലയിൽ സുപരിചിതനാണ് രാജൻ പല്ലനെന്നത് യു.ഡി.എഫിന് ആത്മവിശ്വാസം പകരുന്നു. മേയറായിരിക്കെ നടത്തിയ വികസന പ്രവർത്തനങ്ങളാണ് ഉയർത്തിക്കാട്ടുന്നത്. സാംസ്‌കാരിക മുഖമാണ് ആലങ്കോട് ലീലാകൃഷ്ണൻ. സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾ തുണയാകുമെന്ന വിശ്വാസത്തിലാണ് എൽ.ഡി.എഫ്. എന്നാൽ, പൂരം ഉൾപ്പെടെ ഭരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളും സിറ്റിംഗ് എം.എൽ.എയ്‌ക്കെതിരെ നിലനിൽക്കുന്ന ജനവികാരവും മറികടക്കണം. 2016ലും 2021ലും യു.ഡി.എഫിനായി മത്സരിച്ച പത്മജയെ കോൺഗ്രസുകാർ തന്നെ കാലുവാരിയെന്ന ആരോപണം അവർ ഉയർത്തിയിരുന്നു. എന്നാൽ, ഇത്തവണ കാലു വാരുന്നവർ ഇല്ലെന്ന് പത്മജ സാക്ഷ്യപ്പെടുത്തുന്നു. സുരേഷ് ഗോപിക്ക് ലഭിച്ചത് പോലെ വ്യക്തിപരമായി പത്മജയ്ക്ക് ലഭിക്കുന്ന വോട്ടുകൾ വിജയം കൊണ്ടുവരുമെന്ന് എൻ.ഡി.എ വിശ്വസിക്കുന്നു.

 ചരിത്രം തിരുത്തുമോ ?

ലീഡറുടെ കുടുംബത്തിന് തൃശൂരിൽ വിജയമില്ലായെന്നത് പത്മജ തിരുത്തി കുറിക്കുമോയെന്ന ചോദ്യം ഉയരുന്നുണ്ട്. കെ.കരുണാകരൻ, മക്കളായ കെ.മുരളീധരൻ, പത്മജ വേണുഗാപാൽ എന്നിവർ മത്സരിച്ചപ്പോഴെല്ലാം തൃശൂരിൽ പരാജയപ്പെട്ടു. ലോക്‌സഭയിലേക്ക് കെ.കരുണാകരൻ എൽ.ഡി.എഫിലെ വി.വി.രാഘവനോട് പരാജയപ്പെട്ടപ്പോൾ പിന്നീട് കെ.മുരളീധരനെയും അദ്ദേഹം പരാജയപ്പെടുത്തി. പത്മജ വേണുഗോപാൽ 2016ൽ വി.എസ്.സുനിൽ കുമാറിനോടും പി.ബാലചന്ദ്രനോടും പരാജയപ്പെട്ടു.

നിർണായം ഇവ...

വിജയിക്കാൻ സ്ഥാനാർത്ഥി നേടേണ്ട വോട്ട് - 53,500

സ്ത്രീ വോട്ടർമാർ 84,289

ആകെ വോട്ടർമാരുടെ കുറവ് - 8412

മാജിക് നമ്പർ 53500

വോട്ടർമാരുടെ എണ്ണം

ഇത്തവണ

പുരുഷന്മാർ 76,393
സ്ത്രീകൾ 84,289
ട്രാൻസ്‌ജെൻഡർ 1
ആകെ വോട്ടർമാർ 1,60,683

2021 തിരഞ്ഞെടുപ്പിൽ

പുരുഷന്മാർ 80468

സ്ത്രീകൾ 88627

ആകെ വോട്ടർമാർ 1,69,095

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.