
തൃശൂർ: ജില്ലയിലെ 13 മണ്ഡലങ്ങളിൽ നിന്ന് നിയമസഭയിലേക്ക് മത്സരിക്കാൻ 77 പേർ. 10 പേർ മത്സരിക്കുന്ന മണലൂരിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ. ഏറ്റവും കുറവ് നാട്ടികയിലും. കോൺഗ്രസ്, സി.പി.എം, ബി.ജെ.പി സ്ഥാനാർഥികളെ കൂടാതെ ഒട്ടുമിക്ക പാർട്ടികളുടെയും സ്ഥാനാർത്ഥികൾ മണലൂരിൽ മത്സരിക്കുന്നുണ്ട്. എ.എ.പി, എസ്.ഡി.പി.ഐ, ഇന്ത്യൻ ഗാന്ധിയൻ പാർട്ടി സ്ഥാനാർത്ഥികളും നാല് സ്വതന്ത്രരുമാണുള്ളത്. കോൺഗ്രസിന് അപരനായി പ്രതാപൻ എന്ന പേരിലും സി.പി.എം സ്ഥനാർത്ഥിയുടെ അപരനായി കെ.രവീന്ദ്രനാഥ് എന്ന പേരിലും അപരന്മാർ മത്സരിക്കുന്നുണ്ട്. നാട്ടികയിൽ മൂന്ന് മൂന്നണി സ്ഥാനാർത്ഥികൾ മാത്രമാണുള്ളത്. പിന്നീട് കൂടുതൽ സ്ഥാനാർഥികളുള്ളത് തൃശൂർ, കയ്പമംഗലം, ഇരിങ്ങാലക്കുട, ചാലക്കുടി എന്നീ മണ്ഡലങ്ങളിലാണ്. ഏഴു പേർ വീതം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |