SignIn
Kerala Kaumudi Online
Thursday, 25 June 2026 5.47 AM IST

ഹോം വോട്ടിംഗ് മാർച്ച് 30 മുതൽ

തൃശൂർ: വീട്ടിലിരുന്ന് വോട്ട് ചെയ്യുന്നതിനുള്ള സൗകര്യം മാർച്ച് 30 മുതൽ ലഭിക്കും. 13 നിയോജക മണ്ഡലങ്ങളിലായി വോട്ടർപട്ടികയിൽ 85 വയസ് പൂർത്തിയായവർ, വോട്ടർപട്ടികയിൽ ഭിന്നശേഷി മാർക്ക് ചെയ്തതും 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളതുമായ വോട്ടർമാർ എന്നിവർക്ക് അപേക്ഷിച്ച പ്രകാരമാണ് സേവനം. രണ്ട് പോളിംഗ് ഉദ്യോഗസ്ഥർ, ഒരു മൈക്രോ ഒബ്‌സർവർ, പൊലീസ് ഉദ്യോഗസ്ഥൻ, വീഡിയോഗ്രാഫർ എന്നിവരടങ്ങുന്ന ടീമാണ് വീടുകൾ സന്ദർശിച്ച് വോട്ടുകൾ ശേഖരിക്കുന്നത്. ജില്ലയിൽ ആകെ റിസർവ് ഉൾപ്പെടെ 192 ടീമുകൾ ഹോം വോട്ടിംഗിനായി രൂപീകരിച്ചിട്ടുണ്ട്. ഹോം വോട്ടിംഗ് ടീമുകളുടെ സന്ദർശനം സംബന്ധിച്ച വിവരം ബന്ധപ്പെട്ട വോട്ടർമാരെ ബൂത്ത് ലെവൽ ഓഫീസർമാർ വഴിയും സ്ഥാനാർത്ഥികളെ വരണാധികാരികൾ വഴിയും മുൻകൂട്ടി അറിയിക്കും. സ്ഥാനാർത്ഥികളുടെ ഏജന്റുമാർക്ക് ഹോം വോട്ടിംഗ് പ്രക്രിയ കാണുന്നതിനും അവസരമുണ്ടാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL