മാള: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഒ.ജെ.ജനീഷിന് നൽകിയ ആദരവ് ചടങ്ങിൽ പങ്കെടുത്തത് സാമുദായിക സംഘടനയുടെ ക്ഷണപ്രകാരമാണെന്ന് യുവമോർച്ച തെക്കൻ ജില്ലാ പ്രസിഡന്റ് അഡ്വ.വിഷ്ണു പ്രസാദ് വ്യക്തമാക്കി. എസ്.എൻ.ഡി.പി മാള യൂണിയൻ യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പങ്കെടുത്തത് യുവമോർച്ച തൃശൂർ തെക്കൻ ജില്ല പ്രസിഡന്റാകുന്നതിന് മുൻപാണ്. വിഷയയത്തിൽ ഫേസ് ബുക്കിൽ കോൺഗ്രസ് - ബി.ജെ.പി ഡീൽ എന്ന രീതിയിൽ കുറിപ്പ് പോസ്റ്റ് ചെയ്ത ഡി.വൈ.എഫ്.ഐ നേതാവ് അഡ്വ.എൻ.വി.വൈശാഖനെതിരെ നിയമനടപടി സ്വീകരിക്കും. ആരോപണങ്ങളിൽ യാതൊരു അടിസ്ഥാനവുമില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കെ.എം.ലാൽ, സി.എസ്.അനുമോദ് എന്നിവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |