
തൃശൂർ: പൊതുസമൂഹത്തിന്റെയും ന്യൂനപക്ഷങ്ങളുടെയും ഭരണഘടനാപരമായ സ്വാതന്ത്ര്യത്തിലേക്കുള്ള അധിനിവേശത്തിനാണ് എഫ്.സി.ആർ.എ ഭേദഗതിയിലൂടെ കേന്ദ്രം ശ്രമിക്കുന്നതെന്ന് അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോഷി വടക്കൻ. അതിരൂപത കത്തോലിക്ക കോൺഗ്രസ് യൂത്ത് കൗൺസിൽ തൃശൂർ കോർപറേഷൻ ഓഫീസിനു മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കത്തോലിക്ക കോൺഗ്രസ് തൃശൂർ അതിരൂപത പ്രസിഡന്റ് ഡോ. ജോബി തോമസ് കാക്കശേരി, യൂത്ത് കൗൺസിൽ കോഓർഡിനേറ്റർ ആന്റോ തൊറയൻ, അതിരൂപത വൈസ് പ്രസിഡന്റ് ലീല വർഗീസ്, ജെയിംസ് മുട്ടിക്കൽ, ഡിൽജോ തരകൻ, സെബാസ്റ്റ്യൻ നടയ്ക്കലാൻ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |