
തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിന് മന്നോടിയായി ജില്ലയിലെ സ്വീപ്പ് ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസിന്റെ ആഭിമുഖ്യത്തിൽ സ്വീപ് തൃശൂർ ഫോട്ടോ പ്രദർശനം നടത്തി. കളക്ടർ ശിഖ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജവഹർ ബാലഭവനിൽ ഒരുക്കിയ ഏകദിന ഫോട്ടോ പ്രദർശനത്തിൽ ഇലക്ഷന്റെ ചരിത്രം വിളിച്ചോതുന്ന ചിത്രങ്ങൾക്ക് പുറമേ ബോർഡ് ഗെയിമുകൾ, വെർച്വൽ റിയാലിറ്റി അനുഭവങ്ങൾ തുടങ്ങിയ വിവിധ ആകർഷകമായ പരിപാടികളും ഒരുക്കിയിരുന്നു. അസിസ്റ്റന്റ് കളക്ടറും സ്വീപ്പിന്റെ നോഡൽ ഓഫീസറുമായ സ്വാതി മോഹൻ റാത്തോഡ്, സ്വീപ്പിന്റെ ജില്ലാ അംഗങ്ങൾ, ജില്ലയിലെ വിവിധ കോളേജിലെ വിദ്യാർത്ഥികളും ഫോട്ടോ പ്രദർശനം കാണാൻ എത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |