
തൃശൂർ: ഹോട്ടൽ, ബാർ മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതനം കാലാവധി കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും പുതുക്കി നിശ്ചയിക്കാത്തത് സർക്കാരിന്റെ തൊഴിലാളി വിരുദ്ധതയാണെന്ന് ജില്ലാ സെക്രട്ടറി സേതു തിരുവെങ്കിടം. ലോഡ്ജ് ആൻഡ് ഹോട്ടൽ മസ്ദൂർ സംഘ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് സി.കെ.പ്രദീപ് അദ്ധ്യക്ഷനായി. പി.ആനന്ദൻ, എ.എം.വിപിൻ, എം.കെ.നരേന്ദ്രൻ, ഇ.വി.പി.സുനിൽ കുമാർ, ഇ.ചന്ദ്രൻ, സി.പി.സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: സി.കെ.പ്രദീപ് (പ്രസിഡന്റ്), കെ.കുട്ടൻ, സി.പി.സെബാസ്റ്റ്യൻ, പി സന്തോഷ് (വൈസ് പ്രസിഡന്റുമാർ), പി.ആനന്ദൻ (ജനറൽ സെക്രട്ടറി), സി.ചന്ദ്രൻ, പി.റോജിത്കുമാർ, എൻ.വെശാഖ് (സെക്രട്ടറിമാർ), ഇ.വി.പി.സുനിൽ കുമാർ (ട്രഷറർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |