
തൃശൂർ: കൊടകര സഹൃദയ എൻജിനിയറിംഗ് കോളജിൽ 9, 10 തിയതികളിൽ ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സ് ഡ്രൈവൺ സൊലൂഷൻസിനെ കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനം നടത്തും. പ്രമുഖ ഗവേഷകർ, അക്കാഡമിക് വിദഗ്ധർ, വ്യവസായ വിദഗ്ധർ തുടങ്ങിയവർ പങ്കെടുക്കും. ഒമ്പതിന് രാവിലെ 10.45ന് കാലിഫോർണിയ യു.സി ബെർക്കിലി ഇൻസ്റ്റിറ്റ്യൂട്ട് പ്രൊഫസർ ആൻഡ് ഡയറക്ടർ ഡോ. മുരളികൃഷ്ണ ഇയ്യങ്കി ഉദ്ഘാടനം ചെയ്യും. ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ അദ്ധ്യക്ഷനാകും. പത്രസമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ. എസ്.രാംകുമാർ, മാനേജർ മോൺ. വിൽസൻ ഇരാട്ടാറ, ഡോ. ജി.ആർ.ഗ്‌നാന കിംഗ്, ഡോ. എസ്.മണിശങ്കർ എന്നിവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |