വടക്കാഞ്ചേരി: എങ്കക്കാട് ഇ ചാർജിംഗ് സ്‌റ്റേഷന് ശാപമോക്ഷം. റീഫ്രഷ് ആൻഡ് റീചാർജ് പദ്ധതിയുടെ ഭാഗമായി സ്‌റ്റേഷൻ നവീകരണത്തിന് 30.14 ലക്ഷം അനുവദിച്ചു. എല്ലാ നിയോജക മണ്ഡലങ്ങളിലും നഗര ഹൈവേ കേന്ദ്രങ്ങളിലായി ഇ വാഹന ചാർജിംഗ് സ്‌റ്റേഷനുകൾ ആരംഭിക്കാനുള്ള വൈദ്യുതി വകുപ്പ് പദ്ധതി പ്രകാരമാണ് എങ്കക്കാട് ഫാസ്റ്റ് ചാർജിംഗ് കേന്ദ്രം ആരംഭിച്ചത്. ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച ചാർജിംഗ് കേന്ദ്രം ചെറുവാഹനങ്ങൾ പോലും ചാർജ് ചെയ്യാനാകാത്ത സ്ഥിതിയിലായിരുന്നു. ഡെൽറ്റ കമ്പനിയാണ് നിർമ്മാണം ഏറ്റെടുത്തത്. എന്നാൽ വാഹന ചാർജിംഗിന്റെ ട്രയൽ നടന്നപ്പോൾ പദ്ധതി പരാജയമായി. പഴയകാല ടെക്‌നോളജിയാണ് ഉപയോഗിച്ചതെന്ന ആരോപണമുയർന്നു. ഒരു വാഹനത്തിൽ പോലും ചാർജ് കയറാത്ത അവസ്ഥ. ഇലക്ട്രിക് വാഹന നിർമ്മാതാക്കൾ സാങ്കേതികവിദ്യയിൽ സമൂല മാറ്റം വരുത്തിയെന്ന ന്യായമാണ് വൈദ്യുതി വകുപ്പ് നിരത്തിയത്.
എങ്കക്കാട് സ്ഥാപിച്ചത് പഴഞ്ചൻ മോഡൽ
വടക്കാഞ്ചേരിയിൽ 25 കിലോ വാട്ടാണ് ശേഷി. ഇത് തിരിച്ചടിക്ക് വഴിവച്ചു. മറ്റെല്ലായിടത്തും പ്രധാന പാതയോട് ചേർന്നാണ് വൈദ്യുതി ചാർജിംഗ് കേന്ദ്രം സ്ഥാപിച്ചതെങ്കിൽ എങ്കക്കാട് പ്രധാന പാതയിൽ നിന്ന് രണ്ട് കലോമീറ്റർ അകലെയാണ് സ്‌റ്റേഷൻ. പുതിയ മെഷീനുകളിൽ കാറുകൾ 50 മുതൽ 150, ബസ്, ട്രക്ക് 240-500 കിലോവാട്ട് എന്നിങ്ങനെയാണ് ശേഷി. എങ്കക്കാട്ടിലെ മെഷീനുകൾ ഈ കാറ്റഗറിയലേക്ക് മാറ്റാനാണ് പദ്ധതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |