SignIn
Kerala Kaumudi Online
Thursday, 25 June 2026 5.48 PM IST

സ്ഥാനാരോഹണം 8 ന് നടക്കും

photo

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ വലിയ തമ്പുരാനായി ചിറയ്ക്കൽ കോവിലകത്തെ ചന്ദ്രമോഹനൻ രാജ 8 ന് സ്ഥാനമേൽക്കും. വലിയ തമ്പുരാനായിരുന്ന കുഞ്ഞുണ്ണിരാജയുടെ മരണത്തെ തുടർന്നാണ് വലിയ തമ്പുരാനായി ചന്ദ്രമോഹനൻ സ്ഥാനമേൽക്കുന്നത്. ആരൂർ നീലകണ്ഠൻ ഭട്ടതിരിപ്പാടിന്റെയും ചിറയ്ക്കൽ കോവിലകം കാവുമ്മണി തമ്പുരാട്ടിയുടെയും മകനാണ്. കേരളത്തിലെ ആദ്യത്തെ വൈഷ്ണവ ക്ഷേത്രമായ തൃക്കുലശേഖരപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ രാവിലെ 8.30 നും 9നും മദ്ധ്യേ താമരശ്ശേരി മേക്കാട്ട് ശങ്കരൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നടക്കുന്ന സ്ഥാനാരോഹണ ചടങ്ങിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ രവീന്ദ്രൻ, കെ.പി. അജയൻ, കെ.കെ. സുരേഷ് ബാബു, ദേവസ്വം കമ്മീഷ്ണർ എസ്. ആർ. ഉദയകുമാർ, ദേവസ്വം സെക്രട്ടറി പി. ബിന്ദു തുടങ്ങിയവർ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL