ഇരിങ്ങാലക്കുട: കാരുണ്യ പ്രവൃത്തികളാണ് ദൈവത്തിന് നൽകുന്ന ഏറ്റവും വലിയ പ്രാർത്ഥനയെന്ന് മാർ പോളി കണ്ണൂക്കാടൻ. ജെ.സി.ഐ ഇരിങ്ങാലക്കുട സംഘടിപ്പിച്ച റംസാൻ, ഈസ്റ്റർ, വിഷു ആഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ മാനവ സമന്വയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്. ജെ.സി.ഐ പ്രസിഡന്റ് ഷൈജോ ജോസ് അദ്ധ്യക്ഷനായി. സമ്മേളനത്തിൽ ഠാണാ ജുമ മസ്ജിദ് ഇമാം കബിർ മൗലവി, കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ. സി.കെഗോപി എന്നിവർ മതസൗഹാർദ സന്ദേശങ്ങൾ നൽകി. ജെ.സി.ഐ സോൺ വൈസ് പ്രസിഡന്റ് ജോൺ പോൾ, സെക്രട്ടറി കിരൺ ശ്രീനിവാസ്, ട്രഷറർ ലിന്റോ തോമസ്, പ്രോഗ്രാം ഡയറക്ടർ സി.സി.ബിജു, ഡയസ് ജോസഫ്, മുൻ പ്രസിഡന്റ് ടെൽസൺ കോട്ടോളി എന്നിവർ സംസാരിച്ചു. അഞ്ഞൂറോളം പേർക്ക് സൗജന്യ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |