SignIn
Kerala Kaumudi Online
Saturday, 25 April 2026 11.38 AM IST

ഇന്ന് പൂരവിളംബരം... നാളെ പൂരം

Increase Font Size Decrease Font Size Print Page

തൃശൂർ : ഇന്ന് പൂരവിളംബരം, നാളെ പൂരം. വെടിക്കെട്ട് പുരയിലുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പൂരം നടത്തിപ്പ് പൊലിമ കുറച്ചാണെങ്കിലും, ജനം പൂരനഗരിയിലേക്ക് ഒഴുകിയെത്തും. ഇന്ന് രാവിലെ നെയ്തലക്കാവ് ഭഗവതി ക്ഷേത്രത്തിൽ നിന്ന് കൊമ്പൻ എറണാകുളം ശിവകുമാറിന്റെ ശിരസിലേറി ഭഗവതി സ്വരാജ് റൗണ്ടിലെത്തും. തുടർന്ന് പാറമേക്കാവ് ക്ഷേത്രത്തിന് മുന്നിലൂടെ തേക്കിൻകാട് മൈതാനത്തേക്ക് പ്രവേശിക്കും. മണികണ്ഠനാലിൽ എത്തുന്നതോടെ മേളത്തിന് തുടക്കമാകും. ശ്രീമൂലസ്ഥാനത്ത് മേളം കൊട്ടിക്കലാശിച്ച ശേഷം വടക്കുന്നാഥനെ പ്രദക്ഷിണം വച്ച് തെക്കേ ഗോപുര നടയിലെത്തും. കേളി, പറ്റ് എന്നിവയ്ക്ക് ശേഷം തെക്കേ ഗോപുര നട തുറക്കും. തുടർന്ന് വീണ്ടും തെക്കോട്ടിറങ്ങി ശ്രീമൂല സ്ഥാനത്തെത്തിയ ശേഷം ഇടതുവശത്തുള്ള നിലപാടു തറയിലെത്തി വിളംബരമറിയിക്കുന്നതോടെ ചടങ്ങ് പൂർത്തിയാകും.

വെടിക്കെട്ടില്ലെങ്കിലും ആളെത്തും

ഇത്തവണ വെടിക്കെട്ട് ഉപേക്ഷിക്കുകയും കുടമാറ്റം 15 മിനിറ്റാക്കി ചുരുക്കുകയും ചെയ്‌തെങ്കിലും പൂരം ജനത്തിരക്കാൽ നിറയുമെന്ന കണക്കു കൂട്ടലിലാണ് ജില്ലാ ഭരണകൂടം. പൂരത്തിന്റെ അവസാനവട്ട ഒരുക്കത്തിലാണ് പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങളും ഘടക ക്ഷേത്രങ്ങളും. ഇന്നലെ പാറമേക്കാവിന്റെ ചമയ പ്രദർശനം ആരംഭിച്ചു. മണികണ്ഠനാലിലെ പന്തലും മിഴി തുറന്നു. തിരുവമ്പാടി വിഭാഗം ഇന്നലെ വരെ ദു:ഖാചരണത്തിലായിരുന്നു. ഇന്ന് രാവിലെ ചമയ പ്രദർശനമാരംഭിക്കും. ക്ഷേത്രത്തിലെയും നായ്ക്കനാൽ, നടുവിലാൽ പന്തലുകളിലെയും വൈദ്യുത ദീപാലാങ്കരങ്ങൾ വൈകിട്ട് പ്രകാശിപ്പിക്കും. നാളെ അതിരാവിലെ തിരുവമ്പാടി ഭഗവതി ആനകൾക്ക് ആടയാഭരണങ്ങൾ അണിയാനായി പുറപ്പെടുന്നതോടെ നഗരം പൂരാവേശത്തിലേക്ക് കടക്കും. ഉച്ചയ്ക്ക് 12ന് പാറമേക്കാവ് ഭഗവതി പൂരത്തിൽ പങ്കെടുക്കാൻ പുറപ്പെടും.

കണിമംഗലം ശാസ്താവിൽ നിന്ന് ഘടക പൂരങ്ങൾ

ഇന്ന് നെയ്തലക്കാവിലമ്മ തുറന്നിടുന്ന വടക്കുന്നാഥനിലെ തെക്കേഗോപുര നടയിലൂടെ കണിമംഗലം ശാസ്താവ് കടന്നു വരുന്നതോടെ പൂരപ്പറമ്പ് ഉണരും. തുടർന്ന് ഇടതടവില്ലാതെ ഊഴപ്രകാരം ഘടക പൂരങ്ങൾ വടക്കുന്നാഥനിലേക്കെത്തും. പനമുക്കുമ്പിള്ളി ശാസ്താവും അയ്യന്തോൾ, ചെമ്പൂക്കാവ്, ലാലൂർ, നെയ്തലക്കാവിലമ്മ, ചൂരക്കോട്ടുകാവ്, കാരമുക്ക് എന്നീ ഭഗവതിമാരുമാണ് വടക്കുന്നാഥനെ വണങ്ങാനെത്തുക.

ക​ണ്ണ​ഞ്ചി​പ്പി​ക്കാ​ൻ​ ​വാ​ദ്യ​വി​സ്മ​യം

തൃ​ശൂ​ർ​ ​:​ ​വെ​ടി​ക്കെ​ട്ടും​ ​കു​ട​മാ​റ്റ​വും​ ​നി​യ​ന്ത്ര​ണ​ങ്ങ​ളാ​ൽ​ ​നി​റം​മ​ങ്ങി​യ​തോ​ടെ,​ ​ഇ​ക്കു​റി​ ​തൃ​ശൂ​ർ​ ​പൂ​ര​ത്തി​ന്റെ​ ​ആ​വേ​ശം​ ​പൂ​ർ​ണ​മാ​യും
വാ​ദ്യ​മേ​ള​ങ്ങ​ളി​ലേ​ക്ക്.​ ​പൂ​ര​പ്രേ​മി​ക​ളു​ടെ​ ​ക​ണ്ണ് ​ഇ​നി​ ​ഇ​ല​ഞ്ഞി​ത്ത​റ​യി​ലേ​ക്കും​ ​മ​ഠ​ത്തി​ൽ​ ​വ​ര​വി​ലേ​ക്കും​ ​നീ​ളും.​ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കി​ട​യി​ലും​ ​പൂ​ര​ന​ഗ​രി​യെ​ ​ആ​വേ​ശ​ത്തി​ലാ​ഴ്ത്താ​ൻ​ ​പ്ര​ഗ​ത്ഭ​രാ​യ​ ​ക​ലാ​കാ​ര​ന്മാ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​താ​ള​വി​സ്മ​യം​ ​ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു.​ ​പൂ​ര​പ്പ​ന്ത​ലും​ ​ക​രി​വീ​ര​ച്ച​ന്ത​വു​മാ​ണ് ​പൂ​രാ​സ്വാ​ദ​ക​ർ​ക്കു​ള്ള​ ​മ​റ്റൊ​രു​ ​ആ​ശ്വാ​സം.​ ​രാ​വി​ലെ​ 11.30​ന് ​മ​ഠ​ത്തി​ൽ​ ​വ​ര​വ് ​പ​ഞ്ച​വാ​ദ്യ​ത്തി​ന് ​കോ​ങ്ങാ​ട് ​മ​ധു​വാ​ണ് ​പ്ര​മാ​ണം.​ ​ആ​യി​ര​ങ്ങ​ളെ​ ​ത്ര​സി​പ്പി​ക്കു​ന്ന​ ​പ​ഞ്ച​വാ​ദ്യ​ത്തി​ന് ​ശേ​ഷം​ ​ശ്രീ​മൂ​ല​സ്ഥാ​നം​ ​മേ​ള​ത്തി​ന് ​തു​ട​ക്ക​മാ​കും.​ ​ചെ​റ​ശേ​രി​ ​കു​ട്ട​ൻ​ ​മാ​രാ​രു​ടെ​ ​ക​ന്നി​ ​പ്ര​മാ​ണ​ത്തി​ന് ​ഇ​ത്ത​വ​ണ​ ​പൂ​ര​ന​ഗ​രി​ ​സാ​ക്ഷി​യാ​കും.​ ​പാ​റ​മേ​ക്കാ​വി​ന്റെ​ ​എ​ഴു​ന്ന​ള്ളി​പ്പ് ​പ​തി​ന​ഞ്ചാ​ന​ക​ളോ​ടെ​ ​ചെ​മ്പ​ട​ ​മേ​ള​ത്തോ​ടെ​ ​ആ​രം​ഭി​ക്കും.​ ​ഇ​ല​ഞ്ഞി​ത്ത​റ​യി​ലെ​ത്ത​മ്പോ​ൾ​ ​പാ​ണ്ടി​യി​ലേ​ക്ക് ​വ​ഴി​മാ​റും.​ ​കി​ഴ​ക്കൂ​ട്ടി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​മേ​ള​ഗോ​പു​രം​ ​തീ​ർ​ക്കും.​ ​രാ​ത്രി​ ​പാ​റ​മേ​ക്കാ​വി​ന്റെ​ ​പ​ഞ്ച​വാ​ദ്യ​ത്തി​ന് ​ചോ​റ്റാ​നി​ക്ക​ര​ ​ന​ന്ദ​പ്പ​ൻ​ ​മാ​രാ​രാ​ണ് ​പ്ര​മാ​ണം.


ഘ​ട​ക​ ​പൂ​ര​ങ്ങ​ളും​ ​ക​സ​റും


ഘ​ട​ക​പൂ​ര​ങ്ങ​ൾ​ക്കൊ​പ്പം​ ​ഇ​ക്കു​റി​ ​പൂ​രാ​സ്വാ​ദ​ക​ർ​ ​കൂ​ടും.​ ​രാ​വി​ലെ​ ​ക​ണി​മം​ഗ​ലം​ ​ശാ​സ്താ​വെ​ത്തു​ന്ന​തോ​ടെ​ ​പൂ​ര​ന​ഗ​രി​യു​ടെ​ ​നാ​ട്ടി​ട​വ​ഴി​ക​ളെ​ല്ലാം​ ​ആ​വേ​ശം​ ​കൊ​ള്ളും.​ ​ചെ​മ്പൂ​ക്കാ​വി​ന് ​ഇ​ത്ത​വ​ണ​യും​ ​തെ​ച്ചി​ക്കോ​ട്ടു​കാ​വ് ​രാ​മ​ച​ന്ദ്ര​നാ​ണ് ​തി​ട​മ്പേ​റ്റു​ന്ന​ത്.​ ​ആ​യി​ര​ക്ക​ണ​ക്കി​ന് ​വ​രു​ന്ന​ ​രാ​മ​ന്റെ​ ​ആ​രാ​ധ​ക​ർ​ ​ചെ​മ്പൂ​ക്കാ​വി​ന് ​അ​ക​മ്പ​ടി​യാ​കും.​ ​പാ​റ​മേ​ക്കാ​വി​ൽ​ ​തൃ​ക്ക​ട​വൂ​ർ​ ​ശി​വ​രാ​ജ​ന്റെ​ ​സാ​ന്നി​ദ്ധ്യ​വും​ ​ആ​ന​പ്രേ​മി​ക​ളെ​ ​ആ​വേ​ശം​ ​കൊ​ള്ളി​ക്കും.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.