
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമ്മാണശാലയിലെ ദുരന്തം സംബന്ധിച്ച് പീപ്പിൾസ് യൂണിയൻ ഫൊർ സിവിൽ ലിബർട്ടീസ് (പി.യു.സി.എൽ) ജനകീയ ഫാക്ട് ഫൈൻഡിംഗ് റിപ്പോർട്ട് തയാറാക്കും. ദുരന്തസ്ഥലത്ത് എക്‌സ്‌പ്ലോസീവ് ആക്ട് പ്രകാരം എടുക്കേണ്ട മുൻകരുതലുകൾ എടുത്തിട്ടില്ലെന്നും അനുവദിച്ചതിൽ അധികം വെടിമരുന്നു സാമഗ്രികൾ ഉണ്ടായിരുന്നെന്നുമുള്ള പ്രാഥമിക നിഗമനങ്ങളെ മുൻനിറുത്തി വിദഗ്ദ്ധർ ഉൾപ്പെട്ട ടീമിനെ തയ്യാറാക്കും. മേയ് പകുതിയോടെ തെളിവെടുപ്പ് ആരംഭിച്ച്, ജൂൺ ആദ്യം റിപ്പോർട്ട് പ്രസിദ്ധീകരിക്കുമെന്ന് ഭാരവാഹികളായ പി.എ.പൗരൻ, ഡോ. റെന്നി ആന്റണി, ടി.കെ.വാസു എന്നിവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |