SignIn
Kerala Kaumudi Online
Thursday, 25 June 2026 3.02 AM IST

ഗ്രാമികയിൽ 'ദിശ' ചിത്രകലാക്യാമ്പ്

photo-

കുഴിക്കാട്ടുശ്ശേരി: ഗ്രാമികയിൽ കുട്ടികൾക്കായി സംഘടിപ്പിച്ച മൂന്നുദിവസത്തെ ചിത്രകല പരിശീലന കളരി 'ദിശ'യ്ക്ക് തുടക്കമായി. ഗ്രാമിക കലാവേദിയും കേരള ലളിതകലാ അക്കാഡമിയും ചേർന്നാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. അഞ്ച് മുതൽ

12 വരെ ക്ലാസുകളിലെ 40 വിദ്യാർത്ഥികൾ പങ്കെടുക്കുന്നുണ്ട്. ചിത്രകാരന്മാരായ പി.പി.രാഹുൽ, ബി.എസ്.സുമേഷ്, ടി.എസ്.അഭിജിത്ത് എന്നിവർ പരിശീലനം നൽകുന്നു. അക്കാഡമി പ്രതിനിധി മണികണ്ഠൻ തവന്നൂർ, ഗ്രാമിക അക്കാഡമി ചിത്രകല അദ്ധ്യാപിക സി.ബി.കൃഷ്‌ണേന്ദു എന്നിവർ നേതൃത്വം നൽകുന്നു. ഇന്ന് വൈകിട്ട് മൂന്നിന് സമാപന സമ്മേളനവും സർട്ടിഫിക്കറ്റ് വിതരണവും നടക്കും. ലളിതകല അക്കാഡമി ചെയർമാൻ മുരളി ചീരോത്ത് ഉദ്ഘാടനം ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL