
കൊടുങ്ങല്ലൂർ: കനോലി കനാലിൽ നടത്തുന്ന മണൽ ഡ്രഡ്ജിംഗ് മത്സ്യത്തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലാക്കുന്നതായി പരാതി. മണലിനൊപ്പമുള്ള വെള്ളം തിരികെ പുഴയിലേക്ക് തന്നെ ഒഴുക്കിവിടുന്നതാണ് കാരണം. മണലിന്റെ മട്ടി കുറുകിയ ചെളി പുഴയിൽ പടരുകയും, പലയിടങ്ങളിലും പുഴ നികന്ന് പറമ്പുകൾക്ക് സമാനമായി മാറുന്നു. ചില ഭാഗങ്ങളിൽ ചെറിയ ദ്വീപുകൾ രൂപപ്പെട്ടതായും ആരോപിക്കുന്നു. ഇതിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ബി.എം.എസ് സമരത്തിന് ഒരുങ്ങുകയാണ്. യോഗത്തിൽ സേതു തിരുവെങ്കിടം, എം. ഹരിഷ് , കെ.ആർ. വിദ്യാസാഗർ, ഇ.കെ. ബാബു, സി.വി. ഹരി, എ.കെ. സുരേഷ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
