
ഗുരുവായൂർ: കുടുംബശ്രീയുടെ ദാരിദ്ര്യ നിർമാർജനവും വനിതാ ശാക്തീകരണ പ്രവർത്തനങ്ങളും പഠിക്കാൻ പുതുച്ചേരിയിൽ നിന്നുള്ള ഉദ്യോഗസ്ഥസംഘം ഗുരുവായൂർ നഗരസഭയിലെത്തി. ഡി.ജെ.എസ് പദ്ധതിയുടെ ഭാഗമായുള്ള പഠനയാത്രയായാണ് സംഘമെത്തിയത്. കുടുംബശ്രീയുടെ വനിതാസംരംഭങ്ങൾ, സി.ഡി.എസ് സംവിധാനങ്ങൾ, മൈക്രോ എന്റർപ്രൈസ് യൂണിറ്റുകൾ തുടങ്ങിയവയെ പറ്റി സംഘം നേരിട്ടു മനസിലാക്കി. ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്ററിൽ നടന്ന സംവാദം നഗരസഭാ ചെയർപേഴ്‌സൺ സുനിത അരവിന്ദൻ ഉദ്ഘാടനം ചെയ്തു. വി.അനൂപ്, ബിന്ദു അജിത്‌കുമാർ, അഭിജിത്ത് കെ.ദീപക്, കെ.കെ.പ്രസാദ്, കെ.രാധാകൃഷ്ണൻ, വിചിത്ര മനോജ്, സജന രമേഷ്, വിബിത ബാബു എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |