
ചാലക്കുടി: ദേശീയപാതയിലെ ചിറങ്ങര, മുരിങ്ങൂർ അടിപ്പാതകളുടെ നിർമ്മാണം പൂർത്തിയാകുന്നു. അവസാനഘട്ട പ്രവൃത്തികൾ കൂടി തീർത്ത് ജൂൺ ആദ്യവാരത്തിൻ രണ്ടിടത്തും പൂർണഗതാഗതം അനുവദിക്കാനാണ് ഇപ്പോഴത്തെ നീക്കം. മുരിങ്ങൂർ അടിപ്പാതയുട ഉപരിതലത്തിൽ രണ്ടു ദിശയിലേയും റോഡുകൾ ടാറിംഗ് പൂർത്തിയാക്കി. സംരക്ഷണ ഭിത്തികളുടെ പെയിന്റിംഗും കഴിഞ്ഞു. മീഡിയനകളും തയ്യാറാക്കി. തെരുവുവിളക്കുകൾ സ്ഥാപിക്കൽ ഉടനെ ആരംഭിക്കും. അവസാനഘട്ട ടാറിംഗ് നടക്കുന്നതിനാൽ പകൽ സമയങ്ങളിൽ നേരത്തെ ഇവിടെ അനുവദിച്ചിരുന്ന ഗതാഗതം ഇപ്പോഴില്ല. ഒരുപക്ഷേ മുരിങ്ങൂരിന് മുമ്പ് ഇവിടെ പൂർണഗതാഗതം അനുവദിക്കാനും ഇടയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |