SignIn
Kerala Kaumudi Online
Thursday, 21 May 2026 2.39 AM IST

ബി.എ.ഐ ഭാരവാഹി സ്ഥാനാരോഹണം

builders

തൃശൂർ: ബിൽഡേഴ്‌സ് അസോസിയേഷൻ ഒഫ് ഇന്ത്യ (ബി.എ.ഐ) തൃശൂർ സെന്ററിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നാളെ വൈകിട്ട് 6.30ന് ഹോട്ടൽ ദാസ് കോണ്ടിനെന്റലിൽ നടക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എൻജിനീയർ കെ.ജി.സന്ദീപ് ഉദ്ഘാടനം ചെയ്യും. ബി.എ.ഐ തൃശൂർ സെന്റർ ചെയർമാൻ കെ.കെ.ജോയ് അദ്ധ്യക്ഷനാകും. സംസ്ഥാന ചെയർമാൻ കെ.സതീഷ് കുമാർ നേതൃത്വം നൽകും. മിജോയ് മാമു (ചെയർമാൻ), വിൽസൺ പി.ജോർജ് (വൈസ് ചെയർമാൻ), പി.വി.എൻ.മേനോൻ (സെക്രട്ടറി), ബെൻസൻ വിൻസെന്റ് (ജോയിന്റ് സെക്രട്ടറി), ഷിജു ജോസഫ് (ട്രഷറർ) എന്നിവരാണ് ചുമതലയേൽക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL