SignIn
Kerala Kaumudi Online
Thursday, 25 June 2026 4.10 AM IST

കൂത്തമ്പലം പുനരുദ്ധാരണം; അനുമതികത്തിന് പുരാവസ്തു വകുപ്പിന്റെ വിചിത്ര മറുപടി !

1

തൃശൂർ: കേരളത്തിലെ ഏറ്റവും വലുതും ലക്ഷണയുക്തവുമായ വടക്കുന്നാഥ ക്ഷേത്രം കൂത്തമ്പലത്തിന്റെ പുനരുദ്ധാരണത്തിന് അനുമതി ചോദിച്ച കൊച്ചിൻ ദേവസ്വം ബോർഡിന് കേന്ദ്ര പുരാവസ്തു വകുപ്പിൽ നിന്ന് ലഭിച്ചത് വിചിത്ര മറുപടി. കൂത്തമ്പലം നിർമ്മാണത്തിന് അനുമതി നൽകുന്നതിന് പകരം, കിഴക്കെ ഗോപുര നടയുടെ നിർമ്മാണം പൂർത്തിയായോ എന്ന മറുചോദ്യമാണ് പുരാവസ്തു വകുപ്പ് ഉന്നയിച്ചത്.

നൂറ്റാണ്ടുകളുടെ പഴക്കമുള്ള കൂത്തമ്പലം ചോർച്ച മൂലം നാശത്തിന്റെ വക്കിലാണ്. മേൽക്കൂരയിലെ ചെമ്പുപാളികൾ ദ്രവിച്ച് വെള്ളം അകത്തേക്കിറങ്ങുന്നതിനാൽ ടാർപോളിൻ കെട്ടിയാണ് ഇപ്പോൾ സംരക്ഷിച്ചിരിക്കുന്നത്. മൂന്ന് വർഷം മുമ്പ് കേന്ദ്രസംഘം പരിശോധിച്ചെങ്കിലും തുടർനടപടികൾ ഉണ്ടായില്ല. കൂത്തമ്പലം പുനരുദ്ധരിക്കാൻ ടി.വി.എസ് ഗ്രൂപ്പ് സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും അനുമതിക്കായി കേന്ദ്ര പുരാവസ്തു വകുപ്പിന് വീണ്ടും അപേക്ഷ നൽകുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു.

വാർത്താസമ്മേളനത്തിൽ ബോർഡ് അംഗം അഡ്വ. കെ.പി. അജയൻ, സെക്രട്ടറി പി. ബിന്ദു, ഡെപ്യൂട്ടി കമ്മീഷണർ കെ. സുനിൽ കുമാർ എന്നിവരും പങ്കെടുത്തു.

കിഴക്കെഗോപുര സമർപ്പണം നാളെ

വടക്കുന്നാഥ ക്ഷേത്രത്തിൽ നാല് കോടിയിലേറെ രൂപ ചെലവഴിച്ച് പുതുക്കിപ്പണിത കിഴക്കെ ഗോപുരത്തിന്റെ സമർപ്പണം നാളെ രാവിലെ ഒമ്പതിന് നടക്കും. ടി.വി.എസ് ഗ്രൂപ്പിന്റെ സഹകരണത്തോടെ പൂർത്തിയാക്കിയ ഗോപുരത്തിന്റെ സമർപ്പണം മന്ത്രി ഒ.ജെ. ജനീഷ് നിർവഹിക്കുമെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിപ്പാട്, ജ്യോതിഷി പത്മനാഭ ശർമ്മ, കണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്, ടി.വി.എസ് മോട്ടോർ കമ്പനി സി.ഇ.ഒ: കെ.എൻ. രാധാകൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. 2024 ജൂൺ 21നാണ് ഗോപൂരത്തിന്റെ പുനരുദ്ധാരണം ആരംഭിച്ചത്. കെ.പി. സുധീഷിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം ഒരു വർഷം കൊണ്ടാണ് പൂർത്തിയാക്കിയത്. 1500 ക്യtബിക് അടി തേക്ക് മരവും 9 ടൺ ചുണ്ണാമ്പ് കല്ലും ഇതിനായി ഉപയോഗിച്ചു. മൂന്ന് നിലകളിലായുള്ള ഗോപgരത്തിന് 47.5 അടി ഉയരവും 8900 ചതുരശ്ര അടി വിസ്തീർണ്ണവുമുണ്ട്.


പുതുപ്പൊലിമയിൽ കിഴക്കെ ഗോപുരം

നിർമ്മാണച്ചെലവ്: 4 കോടിയിലധികം

ഉയരം: 47.5 അടി

വിസ്തീർണം: 8900 ചതുരശ്ര അടി (3 നിലകൾ)

ഉപയോഗിച്ച വസ്തുക്കൾ: 1500 ക്യൂബിക് അടി തേക്ക് മരം, 9 ടൺ ചുണ്ണാമ്പ് കല്ല്

നിർമ്മാണ കാലയളവ്: 1 വർഷം (തുടക്കം: 2024 ജൂൺ 21)

കൂത്തമ്പലം പുന:രുദ്ധരിക്കാനുള്ള അനുമതിക്കായി വീണ്ടും അപേക്ഷ നൽകും. ടി.വി.എസ് ഗ്രൂപ്പ് നിർമ്മാണം ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
- കെ. രവീന്ദ്രൻ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL