SignIn
Kerala Kaumudi Online
Thursday, 25 June 2026 4.10 AM IST

അതിരപ്പിള്ളിയിൽ കെ.എസ്.ആർ.ടി.സി ബസിന് നേരെ കാട്ടാന ആക്രമണം; യാത്രക്കാർ രക്ഷപ്പെട്ടു

elephant-

ചാലക്കുടി: അതിരപ്പിള്ളിയിൽ കെ.എസ്.ആർ.ടി.സി ബസിന് നേരെ കാട്ടാനയുടെ ആക്രമണം. ചൊവ്വാഴ്ച രാത്രി ഏഴോടെ വാഴച്ചാലിനും അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനും ഇടയിലായിരുന്നു സംഭവം. മലക്കപ്പാറയിൽ നിന്ന് ചാലക്കുടിയിലേക്ക് വരികയായിരുന്ന ബസിന് നേരെയാണ് ആന പാഞ്ഞടുത്തത്.

റോഡിലുണ്ടായിരുന്ന രണ്ട് പിടിയാനകളിൽ ഒന്ന് ബസിന്റെ ഇടതുഭാഗത്ത് തുമ്പിക്കൈ കൊണ്ട് തട്ടുകയും ഇതേത്തുടർന്ന് ബസ് ശക്തമായി കുലുങ്ങുകയും ചെയ്തു. ഈ സമയം ബസിൽ കുറഞ്ഞ യാത്രക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തൊട്ടുപിന്നിലുണ്ടായിരുന്ന മറ്റൊരു വാഹനത്തിന്റെ ഡ്രൈവർ നിറുത്താതെ ഹോൺ മുഴക്കിയതിനെത്തുടർന്നാണ് ആന കാട്ടിലേക്ക് മടങ്ങിയത്. ആളപായമില്ല. മലക്കപ്പാറ റോഡിൽ രാത്രിയിൽ കാട്ടാനകൾ വാഹനം തടയുന്നത് ഇപ്പോൾ നിത്യസംഭവമായി മാറുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL