പുഴയ്ക്കൽ: തെരുവ് നായ പ്രശ്‌നത്തിന് പരിഹാരം കാണാനുള്ള കാവൽ കൂട്ടായ്മയുടെ ഡോഗ് ഷെൽട്ടറിൽ നിന്നുള്ള മുപ്പത്തിമൂന്നാമത്തെ നായക്കുഞ്ഞിനെ റാപ്പർ വേടൻ ഏറ്റുവാങ്ങി. റിവർ ടൂറിസം വില്ലേജിൽ നടന്ന ചടങ്ങിൽ കേരള പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് അനിൽ അക്കരയിൽ നിന്നാണ് വേടൻ പെൺനായക്കുഞ്ഞിനെ സ്വീകരിച്ചത്. അഡ്വ. പ്രമോദ് നിർദേശിച്ച 'ജാനു' എന്ന പേരാണ് നായക്കുഞ്ഞിന് നൽകിയത്. ചടങ്ങിൽ സിനിമാതാരം ഗോപാലൻ അടാട്ട്, അഡ്വ. ഷാജി കോടങ്കണ്ടത്ത്, അഡ്വ. മൗനീഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിത കൃഷ്ണൻ, കാവൽ കൂട്ടായ്മ പ്രസിഡന്റ് സിനോയ് അടാട്ട്, സെക്രട്ടറി രഞ്ജിത്ത് മാടശ്ശേരി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |