
തൃശൂർ: കേരളത്തിന്റെ വിദ്യാഭ്യാസ ഹബ്ബായ തൃശൂരിൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരാനുള്ള കൂടിയാലോചനകൾ നടക്കുകയാണെന്ന് മന്ത്രി റോജി എം.ജോൺ. തൃശൂർ ഡി.സി.സി ഓഫീസ് സന്ദർശിച്ച അദ്ദേഹത്തെ ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് ഷാൾ അണിയിച്ച് സ്വീകരിച്ചു. എം.പി. വിൻസെന്റ്, ജോസ് വള്ളൂർ, ജോസഫ് ചാലിശ്ശേരി, കെ.വി. ദാസൻ, കെ.ബി. ശശികുമാർ, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, രാജൻ പല്ലൻ എം.എൽ.എ, മേയർ നിജി ജസ്റ്റിൻ, ഡെപ്യൂട്ടി മേയർ എ. പ്രസാദ്, ഐ.പി. പോൾ, സി.ഒ. ജേക്കബ്, സിജോ കടവിൽ, കെ.എച്ച്. ഉസ്മാൻ ഖാൻ, സജീവൻ കുരിയച്ചിറ, എം.എൽ. ബേബി, കെ.പി. രാധാകൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |