
തൃശൂർ: മുൻ എം.എൽ.എയും കൊച്ചിൻ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും ഔഷധി ചെയർമാനുമായിരുന്ന സിദ്ധാർത്ഥൻ കാട്ടുങ്കൽ അനുസ്മരണ സമ്മേളനം കണിമംഗലം തോളൂർ ഹാളിൽ നടത്തി. മുൻ കൗൺസിലർ കെ.എം. സിദ്ധാർത്ഥൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീനാരായണ സാഹിത്യ പരിഷത് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പ്രൊഫ. സരളാബായി മുഖ്യപ്രഭാഷണം നടത്തി. സിദ്ധവൈദ്യാശ്രമത്തിലെ ആനന്ദ് ബോസ്, വിശ്വകർമ സഭ സംസ്ഥാന സെക്രട്ടറി ജനറൽ കാട്ടുങ്ങൽ ഗംഗാധരൻ, സന്തോഷ് ഓലക്കട, കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി വസന്തൻ, ദ്വാരക മോഹൻ, കടമാംകണ്ടത്ത് ഗോപി എന്നിവർ പ്രസംഗിച്ചു. രാജു കാട്ടുങ്ങൽ സ്വാഗതവും പ്രിയ കാട്ടുങ്ങൽ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |