SignIn
Kerala Kaumudi Online
Monday, 29 June 2026 4.48 AM IST

പഞ്ചായത്ത് അദാലത്ത് 16 പരാതികൾക്ക് തീർപ്പ്

adhalatth
ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു

കുന്നംകുളം : ചൊവ്വന്നൂർപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ. എം. നിധീഷ് അദാലത്ത് ഉദ്ഘാടനം ചെയ്തു. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം ഇരുപതോളം പരാതിക്കാരും എതിർവിഭാഗവും അദാലത്തിൽ ഹാജരായി. പരിഗണിച്ച 20 പരാതികളിൽ 16 എണ്ണത്തിന് തീർപ്പാക്കി. ശേഷിച്ച നാല് പരാതികളിൽ സ്ഥലപരിശോധന നടത്താൻ തീരുമാനിച്ചു. ഈ പരാതികളിലെ തുടർനടപടികൾ രണ്ടാംഘട്ട അദാലത്തിൽ പരിഹരിക്കുമെന്ന് അധികൃതർ അറിയിച്ചു. രണ്ടാംഘട്ട അദാലത്ത് ആഗസ്റ്റ് മാസത്തിൽ സംഘടിപ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ. എം. നിധീഷ് അറിയിച്ചു. വൈസ് പ്രസിഡന്റ് സബേറ്റ വർഗീസ്, വൃന്ദ വി, പഞ്ചായത്ത് ജീവനക്കാർ എന്നിവർ അദാലത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL