
മുണ്ടൂർ: ഭദ്രം കുടുംബ സുരക്ഷാപദ്ധതിയിൽ അംഗമായിരിക്കെ മരിച്ച കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മുണ്ടൂർ യൂണിറ്റിലെ വ്യാപാരിയുടെ ആശ്രിതർക്ക് 10 ലക്ഷം രൂപയുടെ ചെക്ക് ജില്ലാ പ്രസിഡന്റ് കെ.വി. അബ്ദുൾ ഹമീദ് കൈമാറി. യൂണിറ്റിലെ രോഗികൾക്കുള്ള ചികിത്സാസഹായം ജില്ലാ സെക്രട്ടറി പി.പി. ജോണി കൈമാറി. ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് ജോസ് തോമസ് അദ്ധ്യക്ഷനായി. എം.ജെ.നിജോ, സി.ഐ.ജോൺസൺ, ടി.എൽ.ഷാജു, സന്ധ്യ ജോജി, സി.ജെ.ലിയോ തുടങ്ങിയവർ സംസാരിച്ചു. സംഘടനയുടെ ജില്ലാ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുത്ത അബ്ദുൾ ഹമീദിനെ യോഗത്തിൽ പൊന്നാട അണിയിച്ച് ആദരിച്ചു. ജെറി തോമസ്, ബിജു പാലയൂർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |