
തൃശൂർ: തിരുവമ്പാടി ദേവസ്വത്തിന്റെ അഷ്ടമി രോഹിണി ആഘോഷത്തോടനുബന്ധിച്ചുള്ള നൃത്തോത്സവങ്ങൾക്ക് അപേക്ഷിക്കാം. വെള്ള പേപ്പറിൽ തയ്യാറാക്കുന്ന അപേക്ഷയിൽ പേര്, ഫോൺ നമ്പർ ഉൾപ്പെടുത്തണം. കുച്ചിപ്പുടി, മോഹനിയാട്ടം, ഭരതനാട്യം എന്നിവയ്ക്ക് അപേക്ഷിക്കാം. സംഗീതത്തിനും തിരുവാതിരക്കളിക്കും അപേക്ഷ സ്വീകരിക്കുന്നതല്ല. ഇ-മെയിലിലും അപേക്ഷിക്കാം. വിലാസം: thiruvambadydevaswom@gmail.com. അവസാന തീയതി: 20. ഫോൺ: 0487 2334354.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |