SignIn
Kerala Kaumudi Online
Friday, 10 July 2026 4.20 AM IST

ആനയൂട്ട് പന്തൽ കാൽനാട്ട് കർമ്മം

v

തൃശൂർ: ശ്രീവടക്കുന്നാഥ ക്ഷേത്രത്തിൽ 17ന് നടക്കുന്ന ആനയൂട്ടിന്റെയും അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിന്റെയും പന്തൽ കാൽനാട്ട് കർമ്മം കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം തന്ത്രി ശങ്കരനാരായണൻ നമ്പൂതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിച്ചു. തൃശൂർ ഗ്രൂപ്പ് അസി.കമ്മിഷണർ എം.മനോജ് കുമാർ, വടക്കുന്നാഥൻ ദേവസ്വം മാനേജർ ലക്ഷ്മി കെ.പ്രകാശ്, മേൽശാന്തി പയ്യപ്പിള്ളി മാധവൻ,സതീഷ് എന്നിവർ പങ്കെടുത്തു.

ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് സുരേഷ് കുന്നത്ത്, സെക്രട്ടറി കെ.എ.മനോജ് കുമാർ, ജോയിന്റ് സെക്രട്ടറി ഉഷാനന്ദിനി,ഉപദേശക സമിതി അംഗങ്ങളായ പി.വി.രാധാകൃഷ്ണൻ, കെ.ബി.ഷാജി, വി.എൻ.ശിവദാസൻ, കൗശിക്, കെ.കെ. സരസ്വതി,കെ.എ.ഗീത തുടങ്ങിയവരും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL