SignIn
Kerala Kaumudi Online
Friday, 10 July 2026 1.50 AM IST

വിവാഹ വാഗ്ദാനം നല്കി പീഡനം; പ്രതിയെ ബംഗളൂരുവിൽ നിന്ന് പിടികൂടി

rashid-

കണ്ണൂർ: വിവാഹ വാഗ്ദാനം നല്കി യുവതിയെ നിരന്തരം പീഡിപ്പിച്ചെന്ന പരാതിയിൽ ഒളിവിൽ പോയ പ്രതിയെ കണ്ണൂർ ടൗൺ പൊലീസ് ബംഗളൂരുവിൽ നിന്നും അറസ്റ്റ് ചെയ്തു. നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയും പയ്യന്നൂർ എട്ടിക്കുളം സ്വദേശിയുമായ എം.പി. റാഷിദിനെയാണ് (28) ടൗൺ ഇൻസ്‌പെക്ടർ എസ്.ബി കൈലാസ് നാഥിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പരിചയത്തിലായ യുവതിയെ കണ്ണൂരിലെ വിവിധ ലോഡ്ജുകളിലും എറണാകുളത്തെ അപ്പാർട്‌മെന്റിലും വച്ച് പീഡിപ്പിച്ചെന്നാണ് പരാതി.

2024 സെപ്തംബർ മാസം മുതൽ പലപ്പോഴായി പീഡിപ്പിച്ചെന്നാണ് യുവതി നൽകിയ പരാതിയിൽ ഉള്ളത്. യുവതി പരാതി നൽകിയതിനെ തുടർന്ന് പ്രതി ഒളിവിൽ പോവുകയായിരുന്നു. പ്രതി ബംഗളൂരുവിൽ താമസിച്ചു വരുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് അവിടെയെത്തി തന്ത്രപൂർവം കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY