SignIn
Kerala Kaumudi Online
Friday, 10 July 2026 4.20 AM IST

പൊലീസ് ജീപ്പപകടം: നഷ്ടപരിഹാരം നൽകണം

s

മണ്ണുത്തി: ആളൂരിൽ പൊലീസ് ജീപ്പിടിച്ച് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് അടിയന്തര നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് കെ.രാജൻ എം.എൽ.എ മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്തയച്ചു. അപകടത്തിൽ പരിക്കേറ്റ രണ്ടാമത്തെ കുട്ടിയുടെ ചികിത്സാച്ചെലവ് സർക്കാർ ഏറ്റെടുക്കണം. അപകടത്തിൽ ഗുരുതരാവസ്ഥയിലായ ജുവിൻ രാജ് ജൂൺ 23ന് മരിച്ചു. മരണശേഷം ജുവിന്റെ അവയവങ്ങൾ ദാനം ചെയ്തതിലൂടെ 7പേർക്കാണ് ജീവൻ തിരികെ ലഭിച്ചത്. പരിക്കേറ്റ അനന്തു നിലവിൽ ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലാണ്. ജുവിന്റെ കുടുംബത്തെ സർക്കാർ ഉചിതമായി സഹായിക്കണമെന്നും ദുരന്തത്തിന് കാരണക്കാരായവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL