SignIn
Kerala Kaumudi Online
Friday, 10 July 2026 4.20 AM IST

ആശങ്കയിൽ ഡാമുകൾ

d

 പെരിങ്ങൽക്കുത്തിൽ സ്പിൽവേ നിയന്ത്രണം
 പീച്ചിയിൽ മുൻകരുതൽ

തൃശൂർ: കാലവർഷം ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ ജില്ലയിലെ പ്രധാന അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു. പെരിങ്ങൽക്കുത്തിൽ റെഡ് അലർട്ട്, ലെവലിനോട് അടുത്തു. അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് മുൻകരുതൽ നടപടിയായി സെക്കൻഡിൽ 8.00 ഘനമീറ്റർ വെള്ളം നിയന്ത്രിത അളവിൽ പുറത്തേക്കൊഴുക്കുന്നുണ്ട്.

പീച്ചി അണക്കെട്ടിലും മുൻകരുതലിന്റെ ഭാഗമായി നിയന്ത്രിത അളവിൽ വെള്ളം തുറന്നുവിടുന്നുണ്ട്. പീച്ചിയിൽ നിലവിൽ 74.50 മീറ്ററാണ് ജലനിരപ്പ്. പരമാവധി സംഭരണശേഷി 79.25 മീറ്ററാണ്. 423.98 മീറ്റർ പരമാവധി സംഭരണശേഷിയുള്ള പെരിങ്ങൽക്കുത്ത് അണക്കെട്ടിലിപ്പോൾ ജലനിരപ്പ് 418.56 മീറ്ററാണ്. 30.30 എം.സി.എം (ദശലക്ഷം ഘനമീറ്റർ) സംഭരണശേഷിയുള്ള ഡാമിൽ ഇപ്പോൾ 18.63 എം.സി.എം വെള്ളം (61.49%) സംഭരിക്കപ്പെട്ടിട്ടുണ്ട്. നീരൊഴുക്ക് ശക്തമായാൽ ഡാമിലെ ഒഴുക്ക് കൂട്ടേണ്ടി വരും.

ജില്ലയിൽ പ്രളയബാധിത പ്രദേശമായ ചാലക്കുടിയിലുൾപ്പെടെ ഇത് ആശങ്കയുണ്ടാക്കുന്നുണ്ട്.

ചിമ്മിനി, വാഴാനി, ഷോളയാർ

ചിമ്മിനി അണക്കെട്ടിലെ ജലനിരപ്പ് 62.48 മീറ്ററാണ്, അതായത് 40 ശതമാനം. വാഴാനിയിൽ സംഭരണ ശേഷിയുടെ 17 ശതമാനമായ 48.90 മീറ്ററിലാണ് ജലനിരപ്പ്. ജില്ലയിലെ ഏറ്റവും വലിയ വൈദ്യുതോത്പാദന അണക്കെട്ടായ ഷോളയാറിന് 2663.00 അടി പരമാവധി ശേഷിയുണ്ടെങ്കിലും 2001.00 അടി (21.47%) വെള്ളമേയുള്ളൂ.

അണക്കെട്ടുകളിലെ സംഭരണ ശതമാനം (ശതമാനത്തിൽ)

 പെരിങ്ങൽക്കുത്ത്: 61.49 (സ്പിൽവേ തുറന്നിരിക്കുന്നു)

 ചിമ്മിനി: 40 (ആശങ്കയില്ല)

ഷോളയാർ: 21.47

പീച്ചി: 18 (കുടിവെള്ളത്തിനായി ഒഴുക്കുന്നു)

വാഴാനി: 17 (ആശങ്കയില്ല)

ജില്ലയിലെ ഡാമുകളുടെ സ്ഥിതി

(ഇന്നലെ രാവിലെ 11പ്രകാരം, അണക്കെട്ട്.........പരമാവധി ശേഷി...........നിലവിലെ ജലനിരപ്പ്..........നിലവിലെ സംഭരണം.........നിലവിലെ അവസ്ഥ എന്ന കണക്കിൽ)

 പെരിങ്ങൽക്കുത്ത്.......423.98 മീ. ................418.56 മീ. ............................18.63 എം.സി.എം............ക്രെസ്റ്റ് ലെവൽ തുറന്നു

 ഷോളയാർ..................2663 അടി......................2001 അടി..................................32.01 എം.സി.എം..........................ആശങ്കയില്ല

ചിമ്മിനി..........................76.40 മീ. ...................62.48 മീ. ................................43.06 എം.സി.എം.......................ആശങ്കയില്ല

 പീച്ചി.............................79.25 മീ. ....................74.50 മീ. ..................................8.74 എം.സി.എം...................മഞ്ഞ അലർട്ട്

 വാഴാനി.......................62.46 മീ. ....................48.90 മീ. ....................................11.40 എം.സി.എം.................ആശങ്കയില്ല

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL