
തൃശൂർ: പെരിങ്ങാവ് ശ്രീധന്വന്തരീ ക്ഷേത്രത്തിൽ 1,2 തീയതികളിൽ ഔഷധസേവാദിനവും മഹാധന്വന്തരീ ഹോമവും നടത്തും. ആരോഗ്യപരിരക്ഷയ്ക്ക് ഉത്തമമെന്ന് കരുതുന്ന കർക്കിടകം 16,ആഗസ്റ്റ് 1നാണ് ഔഷധസേവാദിനം. തന്ത്രി പുലിയന്നൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ രാവിലെ 6ന് ആയുരാരോഗ്യസൂക്തങ്ങൾ ഉരുവിട്ട് ആയുർവേദമൂർത്തിയായ ശ്രീധന്വന്തരിയ്ക്ക് ഔഷധം നിവേദിച്ച ശേഷം ഭക്തർക്ക് വിതരണം ചെയ്യും. രോഗശാന്തിയ്ക്കായുള്ള മഹാധന്വന്തരി ഹോമം ആഗസ്റ്റ് 2 ഞായറാഴ്ച നടക്കും. ഇരിങ്ങാലക്കുട ശ്രീപുരം താന്ത്രിക ഗവേഷണകേന്ദ്രത്തിലെ ശ്രീധരൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ രാവിലെ 6.30ന് ഹോമം ആരംഭിക്കും. പ്രത്യേകം തയ്യാറാക്കിയ ഹോമകുണ്ഡത്തിൽ നെല്ലിക്കയും പൂജദ്രവ്യങ്ങളും അർപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |