
തൃശൂർ: സ്പോർട്ട് അതോറിട്ടി ഒഫ് ഇന്ത്യ (SAI) ആൺകുട്ടികളുടെ ജൂഡോ റസിഡൻഷ്യൽ സ്കീമിലേക്ക് പ്രതിഭാധനരായ കായികതാരങ്ങളെ തിരഞ്ഞെടുക്കുന്നു. ആഗസ്റ്റ് 3, 2026 രാവിലെ 7.00ന് തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ വച്ചാണ് സെലക്ഷൻ ട്രയൽസ് നടക്കുന്നത്. സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കുന്ന കായികതാരങ്ങൾ സ്പോർട്സ് കിറ്റിനൊപ്പം ആധാർ കാർഡ്, ജനന സർട്ടിഫിക്കറ്റ്, കായിക നേട്ടങ്ങൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലും പകർപ്പുകളും നിർബന്ധമായും ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് തൃശൂർ സായ് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |