
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വെർച്വൽ ക്യൂ വഴിയുള്ള ദർശനത്തിന് ആഗസ്റ്റിലെ ബുക്കിംഗ് പൂർണമായി. 4നാണ് വെർച്വൽ ക്യൂ ദർശനം ആരംഭിക്കുന്നത്. ബുക്ക് ചെയ്തവർ റദ്ദാക്കിയെങ്കിൽ മാത്രമേ ഇനി മറ്റുള്ളവർക്ക് അവസരം ലഭിക്കൂ. സെപ്തംബറിലെ ബുക്കിംഗ് തുടങ്ങിയിട്ടില്ല. ആഗസ്റ്റ് 15നു ശേഷമേ തുടങ്ങുകയുള്ളു. ചൊവ്വ,വ്യാഴം ദിവസങ്ങളിലായി ആഴ്ചയിൽ 2ദിവസം മാത്രമാണ് ദർശനം.രാവിലെ 7,8,9,10, ഉച്ചയ്ക്ക് 12,1, വൈകിട്ട് 4,5 സമയങ്ങളിലാണ് ദർശനം. ഓരോ മണിക്കൂറിലും 300പേർക്കാണ് പ്രവേശനം. ദർശനത്തിനായി കിഴക്കേനടയിലെ പ്രധാന ക്യൂപന്തലിന്റെ വടക്കേ അറ്റത്തെ 3വരി ഒഴിച്ചിടും. ബുക്ക് ചെയ്തതിന്റെ പ്രിന്റ്റൗട്ട് സ്കാൻ ചെയ്തശേഷം ടോക്കൺ ലഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |