
തൃശൂർ: പൊതുജനാരോഗ്യ ബോധവത്കരണം ശക്തമാക്കുന്നതിനായി കേരള ആരോഗ്യശാസ്ത്ര സർവകലാശാല പുതിയ യൂട്യൂബ് ചാനൽ ആരംഭിക്കുന്നു. ആരോഗ്യ വകുപ്പ് മന്ത്രിയും സർവകലാശാല പ്രൊ.ചാൻസലറുമായ കെ.മുരളീധരൻ ഇന്ന് ചാനലിന്റെ ഉദ്ഘാടനം നിർവഹിക്കും. അക്കാഡമിക് കാര്യങ്ങൾക്കായുള്ള ഔദ്യോഗിക ചാനലിന് പുറമെ, പൊതുജനങ്ങൾക്കായി മാത്രമാണ് ഈ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം രൂപകല്പന ചെയ്തിരിക്കുന്നത്. സമൂഹ മാദ്ധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങളും അശാസ്ത്രീയ പ്രചാരണങ്ങളും തിരുത്തി, വിശ്വാസ്യതയുള്ള ആരോഗ്യവിവരങ്ങൾ ജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യം.കേരളത്തിന്റെ ആരോഗ്യ സാക്ഷരത വർദ്ധിപ്പിക്കുന്നതിലും കൃത്യമായ പ്രതിരോധ മാർഗങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിൽ ഈ സംരംഭം വലിയൊരു പങ്ക് വഹിക്കുമെന്ന് വൈസ് ചാൻസലർ പ്രൊഫ.ഡോ മോഹനൻ കുന്നുമ്മൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |