കൊടുങ്ങല്ലൂർ: ഓണ സീസൺ ആരംഭിക്കാനിരിക്കെ വിപണിയിൽ പച്ചക്കറി വില കുത്തനെ ഉയരുന്നു. കാരറ്റ്, ബീറ്റ്രൂട്ട്, ബീൻസ്, ഇഞ്ചി, സവാള, ഉള്ളി, വെളുത്തുള്ളി തുടങ്ങിയ അവശ്യ പച്ചക്കറികൾക്കാണ് വലിയ വിലവർധന. ഓണം വരെ വില കുറയാൻ സാധ്യതയില്ലെന്നാണ് വ്യാപാരികൾ പറയുന്നത്.
രണ്ടാഴ്ച മുമ്പ് 40 രൂപയുണ്ടായിരുന്ന കാരറ്റിന് ഇപ്പോൾ 80-85 രൂപയായി. കിലോയ്ക്ക് 80-100 രൂപയായിരുന്ന ഇഞ്ചി 200 രൂപ കടന്നു. വെളുത്തുള്ളിക്കും രണ്ടാഴ്ചയ്ക്കിടെ 50 രൂപയിലേറെ വർധിച്ച് കിലോയ്ക്ക് 200 രൂപയ്ക്ക് മുകളിലെത്തി. നല്ലയിനം ചെറിയ ഉള്ളി 52 രൂപയിൽ നിന്ന് 90 രൂപയായപ്പോൾ, ഗുണനിലവാരം കുറഞ്ഞ ഉള്ളിയും 60 രൂപയ്ക്കാണ് വിൽക്കുന്നത്.
തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് ജില്ലയിലേക്ക് പ്രധാനമായും പച്ചക്കറി എത്തുന്നത്. തമിഴ്‌നാട്ടിലെ മഴക്കുറവ് മൂലം കമ്പം, തേനി, മധുര തുടങ്ങിയ മേഖലകളിലെ കൃഷിയെ വ്യാപകമായി ബാധിച്ചതാണ് ലഭ്യത കുറയാൻ പ്രധാന കാരണം. ആവശ്യത്തിന് വെള്ളം ലഭിക്കാത്തതിനാൽ ലക്ഷക്കണക്കിന് ഏക്കറിലെ കൃഷി നടത്താനാകാതെ പോയതിന്റെ പ്രതിഫലനമാണ് കേരളത്തിലെ ഓണക്കാല വിപണിയിലും പ്രകടമാകുന്നത്. ഓണച്ചന്തയിലെ ഈ വിലക്കയറ്റം കുടുംബ ബഡ്ജറ്റിന്റെ താളം തെറ്റിക്കുമെന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ.
ഇന്ധനവിലയും ബാധിക്കും
ഇന്ധനവില വർധന, പ്രതികൂല കാലാവസ്ഥ, വൈറസ് രോഗബാധ മൂലമുള്ള ഉൽപാദനക്കുറവ്, അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ചരക്ക് ലോറികളുടെ വരവ് കുറഞ്ഞത് എന്നിവയും വിലക്കയറ്റത്തിന് ആക്കം കൂട്ടിയതായി വ്യാപാരികൾ പറയുന്നു.
ഇതര സംസ്ഥാന പച്ചക്കറികൾക്ക് വില കൂടിയതും മഴക്കാലത്ത് ഉൽപാദനം കുറഞ്ഞതും നാടൻ പച്ചക്കറികളുടെയും വില ഉയരാൻ കാരണമായിട്ടുണ്ട്.
ഓണം കഴിയുന്നതുവരെ വിലയിൽ കാര്യമായ കുറവുണ്ടാകാൻ സാധ്യതയില്ല.
ഹനീഷ്
പച്ചക്കറി വ്യാപാരി
തിരുവഞ്ചിക്കുളം
നിലവിലെ ചില്ലറ വില (കിലോയ്ക്ക്):
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |