
തൃശൂർ: രാമായണ മാസത്തോടനുബന്ധിച്ച് ശ്രീരാമ ജനനം മുതൽ പട്ടാഭിഷേകം വരെയുള്ള കഥാസന്ദർഭങ്ങൾ ആസ്പദമാക്കി ആർട്ടിസ്റ്റ് രാധാകൃഷ്ണൻ വരച്ച 60 ചിത്രങ്ങളുടെ മൂന്ന് ദിവസം നീളുന്ന പ്രദർശനം ഇന്ന് മുതൽ പൂങ്കുന്നം പുഷ്പഗിരിയിൽ ആരംഭിക്കും. കേരള ബ്രാഹ്മണ സഭ തൃശൂർ ജില്ലാ യൂണിറ്റും ശ്രീ സീതാരാമസവാമി ദേവസ്വവും സംയുക്തമായാണ് ചിത്രപ്രദർശനം സംഘടിപ്പിക്കുന്നത്. ശ്രീ സീതാരാമസ്വാമി ക്ഷേത്രത്തിന് സമീപമുള്ള സത്സംഗ് ഹാളിൽ വൈകിട്ട് അഞ്ചിന് നടക്കുന്ന ചടങ്ങിൽ കല്യാൺ സിൽക്‌സ് ചെയർമാൻ ടി.എസ്. പട്ടാഭിരാമൻ ചിത്രപ്രദർശനത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. ദിവസവും വൈകീട്ട് 5 മുതൽ രാത്രി 8 വരെയാണ് പ്രദർശന സമയം. പ്രവേശനം സൗജന്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |