
തൃശൂർ: പി.എം ശ്രീ പദ്ധതി നടപ്പാക്കുന്നതിൽ യു.ഡി.എഫ് സർക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കെ.രാജൻ എം.എൽ.എ. പദ്ധതിയിൽനിന്നു പിന്മാറിയാൽ വലിയ ഭവിഷ്യത്തുണ്ടാകുമെന്ന് മുഖ്യമന്ത്രി പറയുന്നത് ആരെ പ്രീതിപ്പെടുത്താനാണെന്ന് അദ്ദേഹം ചോദിച്ചു. പദ്ധതിയിൽനിന്നു പിന്മാറിയാൽ പി.എം ശ്രീ ആനുകൂല്യങ്ങൾ മാത്രമേ നഷ്ടമാകൂവെന്ന് രാജ്യസഭയിൽ പി.വി.അബ്ദുൽ വഹാബ് എം.പിക്ക് കേന്ദ്ര സഹമന്ത്രി ജയന്ത് ചൗധരി മറുപടി നൽകിയിട്ടുണ്ട്. ധാരണാപത്രം ഒപ്പിട്ടശേഷം കേരളം സ്‌കൂൾ പട്ടിക നൽകിയിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി. പദ്ധതിയിൽനിന്നു പിന്മാറാൻ കഴിയില്ലെന്ന മുഖ്യമന്ത്രിയുടെയും യു.ഡി.എഫ് നേതാക്കളുടെയും വാദം കേന്ദ്രത്തോടുള്ള അപകടകരമായ വിധേയത്വമാണ്. പി.എം ശ്രീ നടപ്പാക്കാൻ മുന്നിട്ടിറങ്ങിയാൽ ജനകീയ സമരത്തിലൂടെ ചെറുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |