SignIn
Kerala Kaumudi Online
Sunday, 09 August 2026 3.52 AM IST

ബി.എം.എസ് മേഖലാ സമ്മേളനം

bms-

തൃശൂർ: വെള്ളക്കെട്ടും ഗതാഗതകുരുക്കും പരിഹരിക്കുന്നതിന് ശാസ്ത്രീയ പഠനങ്ങൾ നടത്തി നഗരവികസനത്തിന് മാസ്റ്റർപ്ലാൻ തയ്യാറാക്കി നടപ്പിലാക്കാൻ കോർപ്പറേഷൻ നടപടി സ്വീകരിക്കണമെന്ന് ബി.എം.എസ് ജില്ലാ പ്രസിഡന്റ് കെ.വി.വിനോദ്. ബി.എം.എസ് തൃശൂർ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. മേഖല പ്രസിഡന്റ് എം.കെ.നരേന്ദ്രൻ അദ്ധ്യക്ഷനായി. സേതു തിരുവെങ്കിടം, എ.സി.കൃഷ്ണൻ,ട്രഷറർ വിപിൻ മംഗലം,ഫെനിക്‌സ് ഫ്രാൻസിസ്, അരുൺ സുരേഷ്,കെ.എസ്.ഷണ്മുഖൻ, വി.ടി.രാജീവ്,കെ.എ.മാത്യൂസ് എന്നിവർ സംസാരിച്ചു. ഭാരാവാഹികളായി എം.കെ.നരേന്ദ്രൻ (പ്രസിഡന്റ്), കെ.മാത്യുസ്,കെ.കെ.മുകേഷ് കുമാർ,ഫെനിക്‌സ് ഫ്രാൻസിസ്,ബേബി പൗലോസ് (വൈസ് പ്രസിഡന്റുമാർ),കെ.എസ്.ഷൺമുഖൻ( സെക്രട്ടറി),അരുൺ സുരേഷ്,എ.അരുൺ കുമാർ,ലിജോ ജോസ്,വി.ജി.സുമ(ജോ.സെക്രട്ടറിമാർ),വി.ടി.രാജീവ്( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL